ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ: കാലിഫോര്‍ണിയയില്‍ ഒന്നര ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, തീ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല

അഞ്ച് പേരെ വെന്തുമരിച്ച നിലയില്‍ കാറിനുളളില്‍ നിന്നാണ് കണ്ടെത്തിയത്. നഗരത്തിലേക്കും തീ പടര്‍ന്നതോടെ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ: കാലിഫോര്‍ണിയയില്‍ ഒന്നര ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, തീ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ശക്തമായ കാട്ടുതീ പടരുന്നു. കാട്ടുതീയില്‍ ഇതുവരെ ഒന്‍പത് പേര്‍ മരിക്കുകയും വ്യാപകമായ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. വാഷിംഗ്ടണില്‍ നിന്നുളള നൂറോളം അഗ്‌നിശമനാസേനാ ജീവനക്കാരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. 

വൂള്‍സി എന്ന് പേര് നല്‍കിയിരിക്കുന്നത് ഇത് കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തീപിടിത്തമാണ്. കാട്ടു തീയില്‍ ഇതുവരെ 70,000 ഏക്കറും 2.000ത്തില്‍ അധികം കെട്ടിടങ്ങളും കത്തി നശിച്ചു. നിരവധി വന്യമൃഗങ്ങളും ഈ തീയില്‍ ചത്തൊടുങ്ങിയിട്ടുണ്ട്. ഇത് വെളളിയാഴ്ച്ച വൈകുന്നേരത്തെ മാത്രം കണക്കുകളാണ്. 

കാട്ടുതീ പടരുന്നതിനാല്‍ ഒന്നര ലക്ഷത്തിലധികം പേരെയാണ് പ്രദേശത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്. കാട്ടു തീ നഗരത്തിലേക്കും പടര്‍ന്നു കഴിഞ്ഞു. മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം തീ പടര്‍ന്നു. ഇവിടെ പല വീടുകളും കത്തി നശിച്ച നിലയിലാണ്. 

മരിച്ചവരില്‍ അഞ്ച് പേരെ വെന്തുമരിച്ച നിലയില്‍ കാറിനുളളില്‍ നിന്നാണ് കണ്ടെത്തിയത്. നഗരത്തിലേക്കും തീ പടര്‍ന്നതോടെ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതലുണ്ടായത്. കാലാബസാസിലാണ് ടിവി താരം കിം കര്‍ദാഷിയാന്‍ അടക്കമുളള നിരവധി താരങ്ങള്‍ താമസിക്കുന്നത്. നഗരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കിം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. മാലിബുവിലുളള വീട്ടില്‍ നിന്നും മാറി താമസിച്ചതായി ഗായിക ലേഡി ഗാഗ വ്യക്തമാക്കി. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ ടോറേയും പ്രദേശത്ത് നിന്നും മാറി താമസിച്ചതായി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com