കാലിഫോര്‍ണിയയിലെ കാട്ടുതീ: മരണം 25 കഴിഞ്ഞു, രണ്ടര ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, തീ മുഴുവനായും അണക്കാനായിട്ടില്ല

വൂള്‍സി എന്ന് പേര് നല്‍കിയിരിക്കുന്നത് ഇത് കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തീപിടിത്തമാണ്.
കാലിഫോര്‍ണിയയിലെ കാട്ടുതീ: മരണം 25 കഴിഞ്ഞു, രണ്ടര ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, തീ മുഴുവനായും അണക്കാനായിട്ടില്ല

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന കാട്ടുതീ അണയുന്നില്ല. കഴിഞ്ഞ മൂന്നുദിവസമായി പടര്‍ന്നുപിടിച്ച തീയില്‍ ഇതുവരെ മരണം 25 ആയി. രണ്ടുരലക്ഷത്തിലേരെ പേരെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോ നഗരത്തിനേക്കാള്‍ ജനസംഖ്യ വരുമിത്. 35 പേരെ കാണാതായിട്ടുമുണ്ട്.

വൂള്‍സി എന്ന് പേര് നല്‍കിയിരിക്കുന്നത് ഇത് കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തീപിടിത്തമാണ്. കാട്ടുതീയില്‍ ഇതുവരെ വീടുകള്‍ ഉള്‍പ്പെടെ 6700 കെട്ടിടങ്ങളാണ് കത്തിനശിച്ചത്. 

35000 ഏക്കറോളം വിസ്തൃതിയിലാണ് തീ പടര്‍ന്നുപിടിച്ചത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കാന്‍ തടസം നേരിടുകയാണ്. തൗസന്‍ഡ് ഓക്‌സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്. 

90000 ഏക്കര്‍ കത്തിനശിച്ച ബുട്ടി കൗണ്ടിയിലാണ് 35 പേരെ കാണാതായത്. ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെ വസതികളുള്ള മാലിബു ബീച്ചിലേക്കും തീ പടര്‍ന്നുപിടിച്ചതായി കാലിഫോര്‍ണിയ അധികൃതര്‍ പറഞ്ഞു. മേഖലയില്‍ കറുത്ത പുക പടര്‍ന്നതും ചാരം പടര്‍ന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com