കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് ; കുവൈറ്റിൽ പൊതു അവധി പ്രഖ്യാപിച്ചു

മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് ; കുവൈറ്റിൽ പൊതു അവധി പ്രഖ്യാപിച്ചു

കുവൈറ്റ്‌ സിറ്റി:  രാജ്യത്ത് ഇന്നുമുതൽ ശക്തിയായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 8 മുതൽ 24 വരെ കിലോമീറ്റർ വേഗതയിലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ്  അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ  രാജ്യത്തെ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. 

മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ പരമാവധി താമസസ്ഥലങ്ങളിൽ കഴിയണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകരുത്.  കടലിൽ പോകരുതെന്നും വാഹനങ്ങൾ ഉപയോഗിക്കുന്നവർ കരുതിയിരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. 

കഴിഞ്ഞ രണ്ടാഴ്ചയായി ഉണ്ടായ മഴക്കെടുതിയിൽ പ്രാഥമിക കണക്കനുസരിച്ച് ഏകദേശം നൂറ് മില്യൻ കുവൈറ്റി ദിനാറിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്ക്. ഇത് സംബന്ധിച്ച വിശദമായ പഠനത്തിന് പ്രത്യേക കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതായി മന്ത്രി സുസം അൽ റൂമി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com