ഖഷോ​ഗിയുടെ കൊലപാതകം; അഞ്ച് പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂട്ടർ

സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതക കേസിൽ അഞ്ച് പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂട്ടർ സൗദ് അൽ മുജീബ്
ഖഷോ​ഗിയുടെ കൊലപാതകം; അഞ്ച് പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂട്ടർ

റിയാദ്: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതക കേസിൽ അഞ്ച് പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂട്ടർ സൗദ് അൽ മുജീബ്. ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി ഭരണകൂടത്തിനെതിരെ വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി പബ്ലിക്ക് പ്രോസിക്യൂട്ടർ രംഗത്തെത്തിയത്. വിചാരണ നേരിടുന്ന പതിനൊന്ന് പ്രതികളിൽ അഞ്ച് പേർക്ക് വധ ശിക്ഷ നൽകണമെന്നും കൊലപാതകത്തിന് മൂന്ന് ദിവസം മുൻപാണ് പ്രതികൾ കൃത്യം ആസൂത്രണം ചെയ്തതെന്നും അ​ദ്ദേഹം  റിയാദിൽ വ്യക്തമാക്കി. 

അതേസമയം, പ്രതികളെ തുർക്കിയിൽ വിചാരണ ചെയ്യണമെന്ന പ്രസിഡൻറ് തയീപ് എർദോഗന്റെ ആവശ്യം നിലനിൽക്കെയാണ് സൗദിയിൽ തന്നെ വിചാരണ നടത്തുന്നത്.

ഒക്ടോബർ രണ്ടിനാണ് തുർക്കി ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ഖഷോഗി കൊല്ലപ്പെട്ടത്. ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകത്തിൽ സൗദി ഭരണകൂടത്തിന് യാതൊരു പങ്കുമില്ലെന്ന് പ്രോസിക്യൂട്ടർ ആവർത്തിച്ചു. സൗദി മുൻ ഇന്റലിജൻസ് ഡെപ്യൂട്ടി മേധാവി അഹ്മദ് അൽ അസിരിയുൾപ്പെടെ 21 പേരാണ് കസ്റ്റഡിയിലുള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com