നോവലിൽ അശ്ലീലം; എഴുത്തുകാരിക്ക് പത്ത് വർഷം തടവ്

സ്വവർ​ഗ ലൈം​ഗികത പരാമർശിക്കുന്ന പുസ്തകമെഴുതിയതിന് ചൈനയിൽ എഴുത്തുകാരിക്ക് പത്ത് വർഷം തടവ്
നോവലിൽ അശ്ലീലം; എഴുത്തുകാരിക്ക് പത്ത് വർഷം തടവ്

ബെയ്ജിങ്: സ്വവർ​ഗ ലൈം​ഗികത പരാമർശിക്കുന്ന പുസ്തകമെഴുതിയതിന് ചൈനയിൽ എഴുത്തുകാരിക്ക് പത്ത് വർഷം തടവ്. ലിയു എന്ന എഴുത്തുകാരിക്കാണ് ജയിൽ ശിക്ഷ. ടിയാൻ യി എന്ന തൂലികാനാമത്തിൽ എഴുതുന്ന ലിയുവിന്റെ ഒക്യുപേഷൻ എന്ന നോവലിലാണ് സ്വവർ​ഗാനുരാ​ഗ പരാമാർശം. 

സ്വവർ​ഗാനുരാ​ഗികളായ പുരുഷൻമാരുടെ ലൈം​ഗിക രം​ഗങ്ങൾ നോവലിൽ വിവരിക്കുന്നുണ്ട്. പുസ്തകം വിറ്റ് ലാഭമുണ്ടാക്കിയെന്ന കുറ്റമാണ് എഴുത്തുകാരിക്കെതിരെ ചുമത്തിയത്. ചൈനയിലെ അൻഹുയി പ്രവിശ്യയിലുള്ള വുഹു ജനകീയ കോടതിയാണ് ശിക്ഷ വിധിച്ചത്. 

2017ലാണ് നോവൽ പുറത്തിറങ്ങിയത്. തൗബാവോ എന്ന ഓൺലൈൻ സൈറ്റ് വഴിയാണ് പുസ്തകത്തിന്റെ വിൽപ്പന നടന്നത്. പുസ്തകത്തിന്റെ ഏഴായിരത്തോളം കോപ്പികൾ വിറ്റ് പോയതായും അതിൽ നിന്ന് 15 ലക്ഷത്തോളം രൂപ (ഒന്നര ലക്ഷം യുവാൻ) ലാഭമുണ്ടാക്കിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം എഴുത്തുകാരിക്ക് ശിക്ഷ വിധിച്ച നടപടി ചൈനയിൽ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പുസ്തകത്തിലെ പരാമർശത്തിന്റെ പേരിൽ എഴുത്തുകാരിക്ക് പത്ത് വർഷം തടവ് നൽകുന്നത് ന്യായീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com