ഫ്യൂഗോ വീണ്ടും തീതുപ്പുന്നു, 4000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

200 പേരുടെ മരണത്തിന് ഇടയാക്കിയ അഗ്നിപര്‍വത സ്‌ഫോടനം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ഗ്വാട്ടിമാലയിലെ ഫ്യുഗോ വീണ്ടും സജീവമാകുന്നു
ഫ്യൂഗോ വീണ്ടും തീതുപ്പുന്നു, 4000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

200 പേരുടെ മരണത്തിന് ഇടയാക്കിയ അഗ്നിപര്‍വത സ്‌ഫോടനം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ഗ്വാട്ടിമാലയിലെ ഫ്യുഗോ വീണ്ടും സജീവമാകുന്നു. ലാവയും ചാരവും പുകയും അഗ്നിപര്‍വതത്തില്‍ നിന്നും വരാന്‍ തുടങ്ങിയതോടെ നാലായിരുത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. 

ഈ വര്‍ഷം അഞ്ചാം വട്ടമാണ് ഫ്യൂഗോ വീണ്ടും സജീവമാകുന്നത്. തിങ്കളാഴ്ച ചാരവും ലാവയും വരാന്‍ തുടങ്ങിയതിന് പിന്നാലെ ഏതാനും മണിക്കൂറുകള്‍ക്കകം ഇത് നിലയ്ക്കുകയും ചെയ്തു. ജൂണിലുണ്ടായ അഗ്നപര്‍വത സ്‌ഫോടനത്തില്‍ ഒരു ഗ്രാമം ഒന്നാകെ ഇല്ലാതാവുകയായിരുന്നു. 

200 പേരെ മരിച്ചതിന് പുറമെ 235 പേരെ കാണാതാവുകയും ചെയ്തിരുന്നു. 1974ന് ശേഷം ഗ്വാട്ടിമാലയില്‍ ഉണ്ടായ ഏറ്റവും വലിയ അഗ്നിപര്‍വത സ്‌ഫോടനമായിരുന്നു അത്. തിങ്കളാഴ്ച 1,000 മീറ്റര്‍ ദൂരത്തില്‍ വരെ അഗ്നപര്‍വതത്തില്‍ നിന്നുമുള്ള ചാരങ്ങള്‍ എത്തിയിരുന്നു. ഇതോടെ ജൂണില്‍ ദുരന്തം ആവര്‍ത്തിക്കുകയാണോയെന്ന ഭീതിയില്‍ പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com