ആൻഡമാൻ ദ്വീപിൽ അനധികൃതമായി പ്രവേശിച്ച അമേരിക്കൻ യുവാവിനെ ആദിവാസികൾ അമ്പെയ്ത് കൊന്നു

ആ​ന്‍​ഡ​മാ​ന്‍-​നി​ക്കോ​ബാ​റി​ലെ സെ​ന്‍റീ​ന​ല്‍ ദ്വീ​പി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച അ​മേ​രി​ക്ക​ന്‍ യു​വാ​വി​നെ ആ​ദി​വാ​സി​ക​ള്‍ അ​മ്പെയ്ത് കൊന്നു
ആൻഡമാൻ ദ്വീപിൽ അനധികൃതമായി പ്രവേശിച്ച അമേരിക്കൻ യുവാവിനെ ആദിവാസികൾ അമ്പെയ്ത് കൊന്നു

പോ​ര്‍​ട്ട്ബ്ലെ​യ​ര്‍: ആ​ന്‍​ഡ​മാ​ന്‍-​നി​ക്കോ​ബാ​റി​ലെ സെ​ന്‍റീ​ന​ല്‍ ദ്വീ​പി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച അ​മേ​രി​ക്ക​ന്‍ യു​വാ​വി​നെ ആ​ദി​വാ​സി​ക​ള്‍ അ​മ്പെയ്ത് കൊന്നു. ഇ​രു​പ​ത്തേ​ഴു​കാ​രനായ ജോ​ണ്‍ ചൗ ​എന്ന യുവാവാണ് മരിച്ചത്. സെ​ന്‍റി​നെ​ലീ​സ് എ​ന്ന ആ​ദി​വാ​സി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ആ​ന്‍​ഡ​മാ​ന്‍-​നി​ക്കോ​ബാ​റി​ലെ ആ​ദി​വാ​സി​ക​ളു​ള്ള ദ്വീ​പു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു വി​ല​ക്കു​ള്ള​താ​ണ്.
  
മീ​ന്‍​പി​ടി​ത്ത​ക്കാ​രു​ടെ സ​ഹാ​യ​ത്താലാ​ണ് മു​ഴു​വ​ന്‍ വ​ന​മാ​യ ​ദ്വീ​പി​ലേ​ക്ക് ജോ​ണ്‍ ചൗ ​ പോ​യ​ത്. ദ്വീ​പി​ന്‍റെ സ​മീ​പ​ത്തു​ വ​രെ മീ​ന്‍​പി​ടി​ത്ത​ക്കാ​ര്‍ യുവാവിനെ കൊ​ണ്ടു​പോ​യി. പി​ന്നീ​ട് ഒ​രു ചെ​റു​വ​ഞ്ചി​യി​ല്‍ ക​ര​യി​ലേ​ക്കു ചെ​ന്നു. ക​ര​യ്ക്കി​റ​ങ്ങി​യ​പ്പോ​ഴേ ദ്വീ​പു​വാ​സി​ക​ള്‍ അ​മ്പെ​യ്തു. വ​ക​വ​യ്ക്കാ​തെ മു​ന്നോ​ട്ടു നീ​ങ്ങി​യ ഇ​യാ​ളെ ആ​ദി​വാ​സി​ക​ള്‍ ക​യ​റി​ട്ടു കു​രു​ക്കി കൊ​ണ്ടു​പോ​കു​ന്ന​ത് മീ​ന്‍​പി​ടി​ത്ത​ക്കാ​ര്‍ കാണുകയും ചെയ്തിരുന്നു.

മീ​ന്‍​പി​ടി​ത്ത​ക്കാ​ര്‍ പി​റ്റേ ദിവസം വ​ന്ന​പ്പോ​ള്‍ ക​ട​ല്‍​ക്ക​ര​യി​ല്‍ ചൗ​വി​ന്‍റെ മൃതദേഹം ക​ണ്ടു. മു​ൻപ് അ​ഞ്ച്​ ത​വ​ണ ചൗ ​ഈ ദ്വീ​പി​ല്‍ പോ​കാ​ന്‍ ശ്ര​മി​ച്ചു പ​രാ​ജ​യ​പ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com