ശ്രീലങ്കയിലെ യുദ്ധ ഭൂമിയിൽ പുരാവസ്തു​ ​ഗവേഷകരുടെ ഖനനം; കണ്ടെത്തിയത് 230 അസ്ഥിക്കൂടങ്ങൾ

ശ്രീ​ല​ങ്ക​യി​ലെ യു​ദ്ധ​ ഭൂ​മി​യി​ൽ പുരാവസ്തു ​ഗവേഷകർ നടത്തിയ ഖനനത്തിൽ നിരവധി അസ്ഥിക്കൂടങ്ങൾ കണ്ടെത്തി
ശ്രീലങ്കയിലെ യുദ്ധ ഭൂമിയിൽ പുരാവസ്തു​ ​ഗവേഷകരുടെ ഖനനം; കണ്ടെത്തിയത് 230 അസ്ഥിക്കൂടങ്ങൾ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ യു​ദ്ധ​ ഭൂ​മി​യി​ൽ പുരാവസ്തു ​ഗവേഷകർ നടത്തിയ ഖനനത്തിൽ നിരവധി അസ്ഥിക്കൂടങ്ങൾ കണ്ടെത്തി. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ മാ​ന്നാ​റിലെ കൂ​ട്ട​ക്കു​ഴി​മാ​ടത്തിൽ നടത്തിയ പരിശോധനയിൽ 230 അസ്ഥിക്കൂടങ്ങളാണ് കണ്ടെത്തിയത്. ചീ​ന​ക്ക​ളി​മ​ൺ പാ​ത്ര​ങ്ങ​ൾ, ലോ​ഹ​ വ​സ്​​തു​ക്ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ഇ​വി​ടെ ​നി​ന്ന്​ ല​ഭി​ച്ചു. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​ മാ​ന്നാ​റി​ൽ ഖ​ന​നം ന​ട​ത്തി​യ​ത്.  

രാ​ജ്യ​ത്ത് ത​മി​ഴ്​​ വി​മ​ത​രും സൈ​ന്യ​വും ത​മ്മി​ൽ 26 വ​ർ​ഷം നീ​ണ്ട ആ​ഭ്യ​ന്ത​ര​ യു​ദ്ധ​ത്തി​ൽ 20,000 ആ​ളു​ക​ളെ കാ​ണാ​താ​യ​താ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. ഒ​രു​ ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്​​തു. വി​മ​ത​രു​ടെ അ​ധീ​ന​മേ​ഖ​ല​യാ​യി​രു​ന്നു മാ​ന്നാ​ർ. 

കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​യി കു​ഴി​ച്ച​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ മ​നു​ഷ്യ​ ശ​രീ​ര​ത്തി​ന്റെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇതേത്തുടർന്നാണ് കോടതി ഖനനത്തിന് ഉത്തരവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com