വീട്ടുകാരോട് പിണങ്ങി വിമാനം മോഷ്ടിച്ച് പറത്തിയ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

വീട്ടുകാരോട് പിണങ്ങി വിമാനം മോഷ്ടിച്ച് പറത്തിയ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ
വീട്ടുകാരോട് പിണങ്ങി വിമാനം മോഷ്ടിച്ച് പറത്തിയ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

വെര്‍ണാല്‍: വീട്ടുകാരോട് പിണങ്ങി വിമാനം മോഷ്ടിച്ച് പറത്തിയ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. പതിനാലും പതിനഞ്ചും വയസുള്ള രണ്ട് വിദ്യാര്‍ത്ഥികളെ വെര്‍ണാല്‍ റീജ്യണല്‍ വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ ഉഡ്ഡ സംസ്ഥാനത്താണ് സംഭവം. സിംഗിള്‍ എഞ്ചിന്‍ ലൈറ്റ് സ്‌പോര്‍ട്ട് ചെറു വിമാനമാണ് വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ച് പറത്തിയത്. 

ജെന്‍സണിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത്. സ്വകാര്യ ഉടമസ്ഥതയില്‍ നിര്‍ത്തിയിട്ടിരുന്ന താത്കാലിക സ്‌റ്റേഷനില്‍ നിന്നാണ് വിമാനം മോഷ്ടിച്ചത്. 

താഴ്ന്നു പറക്കുന്ന വിമാനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിടിയിലാകുന്നത്. വിദ്യാർത്ഥികൾ 24 കിലോമീറ്ററോളം വിമാനം പറത്തി.  പിടിയിലായ ഇരുവരും വീട്ടില്‍ നിന്ന് പിണങ്ങി ഒരാഴ്ചയായി കൂട്ടുകാര്‍ക്കൊപ്പം ജീവിച്ചു വരികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com