സ്‌ട്രോബറിയില്‍ നിന്ന് സൂചി വീണ്ടും; ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിലും പഴത്തിനുള്ളില്‍ നിന്ന് സൂചി കണ്ടെത്തി

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിലാണ് സമാനമായ സംഭവം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്‌ 
സ്‌ട്രോബറിയില്‍ നിന്ന് സൂചി വീണ്ടും; ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിലും പഴത്തിനുള്ളില്‍ നിന്ന് സൂചി കണ്ടെത്തി

വെല്ലിങ്ടണ്‍; സ്‌ട്രോബറിയില്‍ നിന്നും മറ്റ പഴങ്ങളില്‍ നിന്നും ലഭിച്ച സൂചി ഓസ്‌ട്രേലിയയിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത് മാസങ്ങളോളമാണ്. നീണ്ട നാളത്തെ അന്വേഷണത്തിന് ശേഷം കഴിഞ്ഞമാസമാണ് 50 കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പഴങ്ങളില്‍ നിന്നുള്ള സൂചി വീണ്ടും ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയയാണ്. ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിലാണ് സമാനമായ സംഭവം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്‌.

ജെറാള്‍ഡിന്‍ ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച സ്‌ട്രോബറിയില്‍ നിന്നാണ് സൂചി കണ്ടെത്തിയത. രാജ്യത്ത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള സംഭവം നടക്കുന്നത്.  ഇത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് അറക്കുമതി ചെയ്തതാണ് സ്‌ട്രോബറിയെന്നാണ് നിഗമനം.

ഇതിന് മുന്‍പ് ഓസ്‌ട്രേലിയയില്‍ നിന്നും പഴങ്ങളില്‍ നിന്ന് സൂചി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്‌ട്രോബറി നിരോധിക്കേണ്ട സ്ഥിതി വരെ എത്തി. പിന്നീട് കഴിഞ്ഞ മാസമാണ് ഓസ്‌ട്രേലിയയിലെ ക്വിന്‍്സ്ലന്‍ഡില്‍ നിന് അഞ്ച് വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com