പൈലറ്റ് ഉറങ്ങിപ്പോയി ; വിമാനം ലക്ഷ്യം തെറ്റി പറന്നത് 50 കിലോമീറ്റര്‍

വോര്‍ടെക്‌സ് എയറിന്റെ പൈപ്പര്‍ പി.എ.31 വിമാനമാണ് പൈലറ്റിന്റെ ഉറക്കത്തെത്തുടര്‍ന്ന് ലക്ഷ്യമില്ലാതെ പറന്നത്
പൈലറ്റ് ഉറങ്ങിപ്പോയി ; വിമാനം ലക്ഷ്യം തെറ്റി പറന്നത് 50 കിലോമീറ്റര്‍


കാന്‍ബെറ : വിമാനം പറത്തുന്നതിടെ കോക്പിറ്റിലിരുന്ന് പൈലറ്റ്  ഉറങ്ങിപ്പോയി.
വിമാനം ലക്ഷ്യം തെറ്റി കിലോമീറ്ററുകളോളം പറന്നു. ഒടുവില്‍ ലക്ഷ്യസ്ഥാനത്തു നിന്ന് 50 കിലോമീറ്റര്‍ മാറിയാണ് വിമാനം ഇറങ്ങിയത്. 

നവംബര്‍ എട്ടിന് ഓസ്‌ട്രേലിയയിലെ ടാസ്‌മേനിയയിലാണ് സംഭവം. വോര്‍ടെക്‌സ് എയറിന്റെ പൈപ്പര്‍ പി.എ.31 വിമാനമാണ് പൈലറ്റിന്റെ ഉറക്കത്തെത്തുടര്‍ന്ന് ലക്ഷ്യമില്ലാതെ പറന്നത്.

ഡേവണ്‍പോര്‍ട്ടില്‍നിന്ന് കിങ് ഐലന്‍ഡിലേക്കുള്ള പോകുകയായിരുന്നു വിമാനം. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. കിങ് ദ്വീപ് പിന്നിട്ടിട്ടും 50 കിലോമീറ്ററോളം ദ്വീപിനു മുകളിലൂടെ പറന്നതായി ഓസ്‌ട്രേലിയന്‍ ഗതാഗത സുരക്ഷാബ്യൂറോ വ്യക്തമാക്കി. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ഗതാഗത സുരക്ഷാബ്യൂറോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com