ചെറിയ മനുഷ്യന്‍ വിവാദം; മോദിയെ അല്ല ഉദ്ദേശിച്ചതെന്ന് ഇമ്രാന്‍ ഖാന്‍

ആരെ ഉദ്ദേശിച്ചായിരുന്നു ആ പരാമര്‍ശം എന്ന് വ്യക്തമാക്കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായില്ല
ചെറിയ മനുഷ്യന്‍ വിവാദം; മോദിയെ അല്ല ഉദ്ദേശിച്ചതെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: വലിയ സ്ഥാനത്ത് എത്തുന്ന ചെറിയ മനുഷ്യന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശം എന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആരെ ഉദ്ദേശിച്ചായിരുന്നു ആ പരാമര്‍ശം എന്ന് വ്യക്തമാക്കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായില്ല. 

സമാധാനം കൊണ്ടുവരുന്നതിനുള്ള അന്തരീക്ഷം ഉടലെടുത്തു കഴിഞ്ഞു. അതിനിടയില്‍ ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെടരുത് എന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ സെപ്തംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയില്‍ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. ഇതിനെ വിമര്‍ശിച്ച് സംസാരിക്കുമ്പോഴായിരുന്നു ഇമ്രാന്‍ ഖാന്റെ ഭാഗത്ത് നിന്നും ചെറിയ മനുഷ്യന്‍ എന്ന പരാമര്‍ശം ഉണ്ടാകുന്നത്. 

സമാധാന ചര്‍ച്ചകള്‍ പുനസ്ഥാപിക്കുവാനുള്ള എന്റെ ശ്രമത്തിന് ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായ നെഗറ്റീവ് പ്രതികരണം നിരാശാജനകമാണ്. എന്റെ ജീവിതത്തില്‍ എപ്പോഴും കാണുന്നത്, യഥാര്‍ഥ ചിത്രം മനസിലാക്കുവാനുള്ള കാഴ്ചയില്ലാത്ത വലിയ പദവികളില്‍ ഇരിക്കുന്ന ചെറിയ മനുഷ്യരെയാണ് എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com