വിഷപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു; അതേ പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു

യുവതിയെ ഭയപ്പെടുത്താനായി മൂന്ന് പാമ്പുകളുമായാണ് ഇയാള്‍ ഹോട്ടലില്‍ എത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹോട്ടല്‍ റൂമില്‍ കൊണ്ടുവന്ന് വിഷപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി പീഡിപ്പിച്ച യുവാവ് അതേ പാമ്പിന്റെ കടിയേറ്റു മരിച്ചു. ദക്ഷിണചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. യുവതിയെ ഭയപ്പെടുത്താനായി മൂന്ന് പാമ്പുകളുമായാണ് ഇയാള്‍ ഹോട്ടലില്‍ എത്തിയത്. കൊടിയ വിഷമുള്ള ഈ പാമ്പുകള്‍ തുറന്നുപോരുകയും ഇയാളെ കടിക്കുകയുമായിരുന്നു. 

യുവതിയെ ഹോട്ടലിലേക്ക് കൊണ്ടുവന്നാണ് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതിന് ശേഷം ബാത്തറൂമിലേക്ക് പോയ ഇയാള്‍ക്ക് ബാത്തടബ്ബില്‍ വെച്ചാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. എന്നാല്‍ ഇത് വകവെയ്ക്കാതെ തിരികെ കട്ടിലില്‍ വന്ന് കിടന്ന് ഇയാള്‍ ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.  ഹോട്ടലിന്റെ ഒന്നാംനിലയില്‍ വിഷപാമ്പിനെ കണ്ടെത്തിയതോടെ സുരക്ഷാഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഒരു പാമ്പിനെ അടുത്തുള്ള ഒഴിഞ്ഞ മുറിയില്‍ നിന്നും ലഭിച്ചു, മറ്റൊന്നിനെ ബാത്ത്ടബില്‍ നിന്നും കണ്ടെത്തി. 

യുവതി ഇയാള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി. ഇതില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.  പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം പാമ്പിന്റെ കടിയേറ്റതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com