ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക് ; പുരസ്‌കാരം ലേസര്‍ ഫിസിക്‌സിലെ കണ്ടുപിടുത്തത്തിന്

ആര്‍തര്‍ അഷ്‌കിന്‍, ജെറാര്‍ഡ് മോറോ, ഡോണ സ്ട്രിക്‌ലാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം
ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക് ; പുരസ്‌കാരം ലേസര്‍ ഫിസിക്‌സിലെ കണ്ടുപിടുത്തത്തിന്


സ്‌റ്റോക് ഹോം :  ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മൂന്നുപേര്‍ പുരസ്‌കാരം പങ്കിട്ടു. ആര്‍തര്‍ അഷ്‌കിന്‍, ജെറാര്‍ഡ് മോറോ, ഡോണ സ്ട്രിക്‌ലാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം. 

ലേസര്‍ ഫിസിക്‌സിലെ ഗവേഷണങ്ങളാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ വനിതയാണ് ഡോണ. 
 

അതിസൂക്ഷ്മ വേധ ശേഷിയുള്ള ലേസര്‍ രശ്മികള്‍ കണ്ടെത്തിയതാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. കണ്ണിന്റെ ലേസര്‍ ചികില്‍സ സുഗമമാക്കിയത് ഈ കണ്ടുപിടുത്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com