അർധ ന​ഗ്നയായി നൃത്തം ; ​ഗായികയ്ക്ക് വധഭീഷണി ( വീഡിയോ )

ആ​ൽ​ബ​ത്തി​ൽ​ ​പ​രി​ധി​വി​ട്ട്​ ​ശ​രീ​ര​ പ്ര​ദ​ർ​ശ​നം നടത്തി എന്നാരോപിച്ച് ​കി​ർ​ഗി​സ്ഥാ​ൻ​ ​ഗാ​യി​ക​ ​ സെ​റെ​ ​അ​സി​ൽ ​ബെ​ക്കി​ന്​ ​വ​ധ​ഭീ​ഷ​ണി
അർധ ന​ഗ്നയായി നൃത്തം ; ​ഗായികയ്ക്ക് വധഭീഷണി ( വീഡിയോ )

ല​ണ്ട​ൻ​:​ ​സം​ഗീ​ത​ ​ആ​ൽ​ബ​ത്തി​ൽ​ ​പ​രി​ധി​വി​ട്ട്​ ​ശ​രീ​ര​ പ്ര​ദ​ർ​ശ​നം നടത്തി എന്നാരോപിച്ച് ​കി​ർ​ഗി​സ്ഥാ​ൻ​ ​ഗാ​യി​ക​ ​ സെ​റെ​ ​അ​സി​ൽ ​ബെ​ക്കി​ന്​ ​വ​ധ​ഭീ​ഷ​ണി.​ കു​ട്ടി​പ്പാ​വാ​ട​യും​ ​ബട്ടൺസില്ലാത്ത​ ​മേ​ലു​ടു​പ്പും​ ​ധ​രി​ച്ച് ​ആ​ൽ​ബ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​ണ് ​സ​ദാ​ചാ​ര​വാ​ദി​ക​ളെ​ ​പ്ര​കോ​പി​പ്പി​ച്ച​ത്.  ​പെ​ൺ​കു​ട്ടി​ ​എ​ന്ന​ർ​ത്ഥം​ ​വ​രു​ന്ന​ ​കി​സ് എ​ന്ന ​ആ​ൽ​ബ​ത്തിലെ പ്രകടനമാണ് ഭീഷണിക്ക് കാരണമായത്. നിരവധി പേ​ർ​ ​ഭീ​ഷ​ണി​യു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യ​തോ​ടെ​ ഗാ​യി​ക​യു​ടെ ​സു​ര​ക്ഷ​ വ​ർദ്ധി​പ്പി​ച്ചു.

​കി​ർ​ഗി​സ്ഥാ​നി​ലെ​ ​ലിം​ഗ​ ​വി​വേ​ച​ന​ത്തി​നെ​തി​രെ​യും​ ​സ്ത്രീ​ക​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ളെ​യും ​കു​റി​ച്ച് ​പൊ​തു​സ​മൂ​ഹ​ത്തിന്റെ ശ്രദ്ധ ക്ഷണിക്കുക  ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യുള്ളതാണ്  ​വീ​ഡി​യോ​ ​ആ​ൽ​ബം.​ പെ​ൺ​കു​ട്ടി​ക​ളെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​ബ​ല​മാ​യി​ ​വി​വാ​ഹം​ ​ക​ഴി​ക്കു​ന്ന​തി​നെ​തി​രെ​യും​ ​സ്ത്രീ​ക​ൾ​ ​നേ​രി​ടു​ന്ന​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ത്തി​നെ​തി​രെ​യു​മാ​ണ് ​സെ​റ​ ​​ആ​ൽ​ബ​ത്തി​ലൂ​ടെ​ ​പ്ര​തി​ക​രി​ച്ച​ത്.​ ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com