തീ പിടിച്ച് മഞ്ഞുതടാകം ( വീഡിയോ )

വടക്കൻ അലാസ്കയിൽ നിന്നാണ് മഞ്ഞിലെ ഈ ‘തീ’പിടുത്തത്തിന്റെ കാഴ്ച
തീ പിടിച്ച് മഞ്ഞുതടാകം ( വീഡിയോ )

മഞ്ഞു തടാകത്തിന് തീപിടിക്കുമോ ? ഈ ചോദ്യം തന്നെ അസംബന്ധമെന്നാകും നമ്മുടെ ആദ്യ പ്രതികരണം. എന്നാൽ അങ്ങനെ കണ്ണടച്ച് അഭിപ്രായപ്പെടാൻ വരട്ടെ. മഞ്ഞു തടാകത്തിനും തീ പിടിക്കും. ആ അത്ഭുതപ്രതിഭാസത്തെ കുറിച്ച് അറിയാം. 

വടക്കൻ അലാസ്കയിൽ നിന്നാണ് മഞ്ഞിലെ ഈ ‘തീ’പിടുത്തത്തിന്റെ കാഴ്ച. അവിടെ എസിയ തടാകത്തിൽ കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന മഞ്ഞാണ് നമുക്ക് കാണാനാകുക. അവയിൽ ചില ഭാ​ഗത്ത് വടി കൊണ്ടോ മറ്റോ കുത്തി ദ്വാരമിടുക. ഒരു തീപ്പൊരി അതിനു സമീപം കാണിച്ചാൽ മതി, തീ ആളിപ്പടരും, ഒരുപക്ഷേ തുടരെത്തുടരെ ആ ദ്വാരം തീതുപ്പിക്കൊണ്ടേയിയിരിക്കുകയും ചെയ്യും.

മീഥെയ്ൻ വാതകമാണ് തീ പിടുത്തത്തിന് പിന്നിലെന്നാണ് ​ഗവേഷകർ വ്യക്തമാക്കിയത്. ഹരിതഗൃഹ വാതകമായാണ് മീഥെയ്നിനെ കണക്കാക്കുന്നത്. ഇവയെങ്ങനെ തണുത്തുറഞ്ഞ എസിയ തടാകത്തിന് അടിയിൽ എത്തിയതെന്നായിരുന്നു ഗവേഷകർ പരിശോധിച്ചത്.  ‘പെർമഫ്രോസ്റ്റ്’ എന്ന വസ്തുവാണ് അതിനു കാരണമെന്നും ഗവേഷകർ കണ്ടെത്തി.

ഏകദേശം രണ്ടു വർഷമെങ്കിലും ജലത്തിന്‍റെ ഖരാങ്കത്തില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്ന മണ്ണാണ് പെർമഫ്രോസ്റ്റ്. മണ്ണ്, ചരൽ, മണൽ ചരൽ, മണൽ എന്നിവയെല്ലാം മഞ്ഞിനാൽ കൂട്ടിച്ചേർക്കപ്പെട്ട നിലയിലായിരിക്കും ഇവിടം. അലാസ്ക, സൈബീരിയ, കാനഡ പോലുള്ള ആർട്ടിക് പ്രദേശങ്ങളിലാണ് ഇതു പ്രധാനമായും കാണാനാകുക. ഇലകൾ വീണും മറ്റും ചീഞ്ഞളിഞ്ഞ് മീഥെയ്നും കാർബണും ഇതിൽ ഉൽപാദിപ്പിക്കപ്പെടാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com