ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നദിയ മുറാദിനും കോംഗോ ഡോക്ടര്‍ക്കും സമാധാന നൊബേല്‍

ഡെന്നിസ് മുകവെഗെ, നദിയ മുറാദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്
ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നദിയ മുറാദിനും കോംഗോ ഡോക്ടര്‍ക്കും സമാധാന നൊബേല്‍

സ്റ്റോക് ഹോം : ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. രണ്ടുപേരാണ് പുരസ്‌കാരം പങ്കിട്ടത്. ഡെന്നിസ് മുകവെഗെ, നദിയ മുറാദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. 

യുദ്ധത്തിന്റെ മറവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇരുവരെയും പുരസ്‌കാരത്തിന് അ്ര്‍ഹരാക്കിയത്. ഇറാഖിലെ യസീദി ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടയാളാണ് പുരസ്‌കാര ജേത്രിയായ നദിയ മുറാദ്. ഐഎസ് ഭീകരര്‍ തടവിലാക്കിയ നദിയ മുറാദിനെ അവര്‍ നിരവധി തവണ ക്രൂര ലൈംഗിക പീഡനത്തിന് വിധേയയാക്കി. പിന്നീട് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു അവര്‍. അസാധാരണമായ ധൈര്യത്തിന് ഉടമയെന്നാണ് പുരസ്‌കാര ജൂറി നദിയ മുറാദിനെ വിശേഷിപ്പിച്ചത്. 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോയിലെ ഒരു ഡോക്ടറാണ് നൊബേല്‍ പുരസ്‌കാരം പങ്കിട്ട ഡെനിസ് മുക്‌വേഗെ. കോംഗോയിലെ കലാപത്തിനിടെ ലൈംഗികമായി ആക്രമിക്കപ്പെട്ട സ്ത്രീകളെ ശുശ്രൂഷിക്കാനായിരുന്നു ഡെനീസ് ജീവിതത്തിലെ ഏറിയ പങ്കും ശ്രമിച്ചത്. ഈ സേവനമാണ് ഡെനീസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com