ഉടമസ്ഥന്റെ കൈയ്യിലെത്തും മുന്‍പ് തകര്‍ക്കപ്പെട്ട ഒന്നരക്കോടി ഡോളര്‍ വിലയുള്ള ചിത്രം: വീഡിയോ 

ഉടമസ്ഥന്റെ കൈയ്യിലെത്തും മുന്‍പ് തകര്‍ക്കപ്പെട്ട ഒന്നരക്കോടി ഡോളര്‍ വിലയുള്ള ചിത്രം: വീഡിയോ 

പറന്ന്‌പൊങ്ങി നില്‍ക്കുന്ന ബലൂണ്‍ എത്തിപ്പിടിക്കാനായി കൈ ഉയര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ലേലം ചെയ്യപ്പെട്ടത്

ലണ്ടന്‍: വ്യത്യസ്തവും വിപ്ലവകരവുമായ ആശയങ്ങളിലൂടെ ചുമര്‍ ചിത്ര കലയെ അവതരിപ്പിച്ച ബ്രിട്ടീഷ് കലാകാരന്‍ ബാന്‍സ്‌കിയുടെ ചിത്രങ്ങള്‍ വന്‍തുകയ്ക്കാണ് ചിത്രകലാരാധകര്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ ഇദ്ദേഹം 2006ല്‍ പൂര്‍ത്തീകരിച്ച ഒരു ചിത്രം ഇന്നലെ ലണ്ടനില്‍ നടന്ന ലേലത്തില്‍ റെക്കോഡ് തുകയ്ക്കാണ് വിറ്റുപോയത്. 1.4 ദശലക്ഷം ഡോളറിനാണ് ചിത്രം ലേലം ചെയ്തത്. എന്നാല്‍ ലേലം ചെയ്യപ്പെട്ടതിനു പിന്നാലെ ഏല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ചിത്രം ഫ്രെയിമില്‍ നിന്ന് തകര്‍ന്ന് വീണു.

'ഗേള്‍ വിത്ത് റെഡ് ബലൂണ്‍' എന്ന് പേര് നല്‍കിയിട്ടുള്ള ചിത്രത്തില്‍ പറന്ന്‌പൊങ്ങി നില്‍ക്കുന്ന ബലൂണ്‍ എത്തിപ്പിടിക്കാനായി കൈ ഉയര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കാണാന്‍ കഴിയുക. ലേലം അംഗീകരക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം ബാന്‍സ്‌കിയുടെ ചിത്രം ഫ്രേമില്‍ നിന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ബാന്‍സ്‌കി തന്റെ ചിത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച ഒരു സസ്പന്‍സായിരുന്നു ഇത്. തന്റെ കൈയ്യിലെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് അയാള്‍ ഇത് ലേലശേഷം അവതരിപ്പിക്കുകയായിരുന്നു. 

12 വര്‍ഷം മുമ്പ് വരച്ച ചിത്രത്തില്‍ ഏതാനും വര്‍ഷം മുന്‍പാണ് ഇതിനെ ചെറു കഷ്ണങ്ങളാക്കി മുറിക്കാന്‍ പ്രാപ്തമായ സംവിധാനം ബാന്‍സ്‌കി ചേര്‍ത്തത്. തന്റെ തന്നെ റെക്കോര്‍ഡ് തുക മറികടന്ന ലേലത്തിന് ശേഷമാണ് ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് ചിത്രം തകര്‍ന്നുവീണത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബാന്‍സ്‌കി പങ്കുവച്ചു.

 
 
 
 
 
 
 
 
 
 
 
 
 

. "The urge to destroy is also a creative urge" - Picasso

A post shared by Banksy (@banksy) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com