ഹെയ്തിയില്‍ വീണ്ടും ഭൂകമ്പം; 11 പേര്‍ കൊല്ലപ്പെട്ടു

റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
ഹെയ്തിയില്‍ വീണ്ടും ഭൂകമ്പം; 11 പേര്‍ കൊല്ലപ്പെട്ടു


പോര്‍ട്ട് ഓഫ് പ്രിന്‍സ്: എട്ട് വര്‍ഷത്തിന് ശേഷം ഹെയ്തിയെ പിടിച്ചു കുലുക്കി പലയിടങ്ങളിലും ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്തിയുടെ വടക്ക് പടിഞ്ഞാറന്‍ തീരത്താണ് ഭൂകമ്പമുണ്ടായത്. ജയില്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂമിക്കടിയില്‍ നിന്നും 11.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 

ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രസിഡന്റ് ജോവനല്‍ മൊയ്‌സ് ട്വീറ്റ് ചെയ്തു. ഭൂചലനത്തില്‍ പരിഭ്രാന്തരായി ഓടിയവരാണ് പരിക്കേറ്റവരില്‍ കൂടുതലും. 

2010 ല്‍ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ രണ്ട് ലക്ഷത്തിലേറെപ്പേര്‍ക്കാണ് മരിച്ചത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com