വില്ല്യം ഡി നോര്‍ദ്ഹൗസിനും പോള്‍ എം റോമര്‍ക്കും സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ

അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍മാരായ വില്ല്യം ഡി നോര്‍ദ്ഹൗസ്, പോള്‍ എം റോമര്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം
വില്ല്യം ഡി നോര്‍ദ്ഹൗസിനും പോള്‍ എം റോമര്‍ക്കും സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ

സ്റ്റോക്കോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍മാരായ വില്ല്യം ഡി നോര്‍ദ്ഹൗസ്, പോള്‍ എം റോമര്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക മാറ്റങ്ങളും സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള സി​ദ്ധാന്തങ്ങളാണ് ഇരുവരേയും പുരസ്കാരത്തിന് അർഹരാക്കിയത്. 

എല്ലാ രാജ്യങ്ങൾക്കും അവിടെ നിന്നു പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിൽ ‘കാർബൺ ടാക്സ്’ ഏർപ്പെടുത്തണമെന്നതായിരുന്നു നോർദ്ഹൗസിന്റെ സിദ്ധാന്തം. 

‘എൻഡോജിനസ് ഗ്രോത്ത് തിയറി’ എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന് അടിത്തറ പാകുന്ന നിരീക്ഷണങ്ങളുടെ തുടക്കം പോൾ റോമറിൽ നിന്നാണ്. മനുഷ്യന്റെ കഴിവ്, പുതിയ കണ്ടെത്തലുകൾ, അറിവ് എന്നിവയിലേക്കു കൂടുതൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക വളർച്ചയ്ക്ക‌് കരുത്തേകുമെന്നതാണ് എൻഡോജിനസ് ഗ്രോത്ത് തിയറിയുടെ അടിസ്ഥാനം. പത്തുലക്ഷം ഡോളറാണ് പുരസ്കാരത്തുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com