മാധ്യമപ്രവർത്തക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് അന്വേഷണാത്മക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പരിപാടിയുടെ അവതാരിക 

കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും അവരുടെ മരണവും തൊഴിലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണത്തിന് ശേഷമെ ഉറപ്പിക്കാനാകൂ എന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു
മാധ്യമപ്രവർത്തക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് അന്വേഷണാത്മക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പരിപാടിയുടെ അവതാരിക 

ബൾ​ഗേറിയ: അന്വേഷണാത്മക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പരിപാടിയുടെ അവതാരികയായ മാധ്യമപ്രവർത്തകയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. 30കാരിയായ ബൾഗേറിയൻ ജേർണലിസ്റ്റ് വിക്ടോറിയ മറിനോവയാണ് കൊല്ലപ്പെട്ടത്. 

കഴിഞ്ഞവർഷം മുതലാണ് വിക്ടോറിയ ഇൻവസ്റ്റി​ഗേറ്റീവ് റിപ്പോർട്ടിങ് അടിസ്ഥാനപ്പെടുത്തിയുള്ള ഷോയുടെ അവതാരികയായി എത്തിയത്. വിക്ടോറിയയുടെ കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും അവരുടെ മരണവും തൊഴിലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണത്തിന് ശേഷമെ ഉറപ്പിക്കാനാകൂ എന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഒരു വർഷത്തിനിടെ യൂറോപ്പിൽ സംഭവിക്കുന്ന മൂന്നാമത്തെ കൊലപാകമാണ് ഇത്. 

ഒരു മാനസികരോ​ഗ ചികിത്സാ കേന്ദ്രത്തിന് സമീപമായുള്ള പാർക്കിൽ നിന്നാണ് വിക്ടോറിയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com