ഗര്‍ഭച്ഛിദ്രം നടത്തുന്നത് വാടകക്കൊലയാളിയെ ഉപയോഗിക്കുന്നത് പോലെ;  ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധവും ചൂഷണങ്ങളും പോലെ മലിനതയുടെ സംസ്‌കാരം വിതയ്ക്കുന്നതാണ് ഗര്‍ഭച്ഛിദ്രങ്ങളുമെന്നും ജീവിക്കാനുള്ള മനുഷ്യാവകാശത്തെ തടയുകയാണ് ഇതിലൂടെ മാതാപിതാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗര്‍ഭച്ഛിദ്രം നടത്തുന്നത് വാടകക്കൊലയാളിയെ ഉപയോഗിക്കുന്നത് പോലെ;  ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:  ഗര്‍ഭച്ഛിദ്രം നിയമ വിധേയമാക്കുന്നതിനെതിരെ വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ. വാടകക്കൊലയാളിയെ ഉപയോഗിച്ച് ഒരു പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് തുല്യമാണ് ഗര്‍ഭച്ഛിദ്രം നടത്തുന്നതുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആരാധനയ്ക്കിടെയായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം. ഗര്‍ഭാവസ്ഥയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത് ഒരു വസ്തുവിനെ ഇല്ലാതെയാക്കുന്നത് പോലെ തന്നെയാണ്. 

യുദ്ധവും ചൂഷണങ്ങളും പോലെ മലിനതയുടെ സംസ്‌കാരം വിതയ്ക്കുന്നതാണ് ഗര്‍ഭച്ഛിദ്രങ്ങളുമെന്നും ജീവിക്കാനുള്ള മനുഷ്യാവകാശത്തെ തടയുകയാണ് ഇതിലൂടെ മാതാപിതാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിഷ്‌കളങ്കമായ ഒരു ജീവനെ കുരുതികഴിക്കുന്നത് എങ്ങനെയാണ് വൈദ്യശാസ്ത്രപരമായും മനുഷ്യത്വപരമായും ന്യായീകരിക്കാന്‍
സാധിക്കുകയെന്നും അദ്ദേഹം വിശ്വാസികളോട് ചോദിച്ചു. അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിക്കൊണ്ട് പാസാക്കിയ നിയമത്തെ മാര്‍പാപ്പ നേരത്തെ എതിര്‍ത്തിരുന്നു.മാര്‍പാപ്പയുടെ എതിര്‍പ്പില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് അര്‍ജന്റീനക്കാര്‍ കത്തോലിക്കാ സഭാംഗത്വം ഉപേക്ഷിച്ചതും വാര്‍ത്തയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com