ബദല്‍ സാഹിത്യ നൊബേല്‍ കരീബിയനിലേക്ക്; മെറിസ് കൊണ്ടെ ന്യൂ അക്കാദമി പ്രൈസ് ഇന്‍ ലിറ്ററേച്ചര്‍ വിജയി 

ബദല്‍ സാഹിത്യ നൊബേല്‍ കരീബിയനിലേക്ക്; മെറിസ് കൊണ്ടെ ന്യൂ അക്കാദമി പ്രൈസ് ഇന്‍ ലിറ്ററേച്ചര്‍ വിജയി 

പിരിവിലൂടെയും സംഭാവനയായും സമാഹരിച്ച  87000  പൗണ്ട് ( ഏകദേശം 84 ലക്ഷം ഇന്ത്യന്‍ രൂപ) പുരസ്കാര ജേതാവിന് സമ്മാനത്തുകയായി ലഭിക്കും

സ്റ്റോക്ഹോം: സാഹിത്യ നൊബേലിന് ബദലായി ഏര്‍പ്പെടുത്തിയ ന്യൂ അക്കാദമി പ്രൈസ് ഇന്‍ ലിറ്ററേച്ചര്‍ പുരസ്കാരം കരീബിയന്‍ എഴുത്തുകാരി മെറിസ് കൊണ്ടെയ്ക്ക്. നൊബേല്‍ പുരസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായി പൊതു വോട്ടിങ്ങിന്റെയും ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു  ന്യൂ അക്കാദമി പ്രൈസ് ഇന്‍ ലിറ്ററേച്ചര്‍ പുരസ്‌കാര നിര്‍ണയം. 

ലൈംഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയും പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം നൊബേല്‍ സമ്മാന പ്രഖ്യാപനമില്ലെന്ന്  സ്വീഡിഷ് അക്കാദമി അറിയിച്ചത്. പിന്നാലെയാണ് സ്വീഡനിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബദല്‍ സാഹിത്യ നൊബേല്‍ എന്ന ആശയവുമായി മുന്നോട്ട് വന്നത്. പിരിവിലൂടെയും സംഭാവനയായും സമാഹരിച്ച  87000  പൗണ്ട് ( ഏകദേശം 84 ലക്ഷം ഇന്ത്യന്‍ രൂപ) പുരസ്കാര ജേതാവിന് സമ്മാനത്തുകയായി ലഭിക്കും. ഡിസംബര്‍ 9ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.  

20ല്‍ അധികം നോവലുകള്‍ എഴുതിയിട്ടുള്ള മെറിസ് കൊണ്ടെയുടെ ഏറ്റവും പ്രസിദ്ധമായ നോവല്‍ 1984-85 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച സെഗുവാണ്. കരീബിയന്‍ ദ്വീപുകളിലെ ഫ്രഞ്ച് അധീന പ്രദേശമായ ഗ്വാഡലോപിലാണ് കൊണ്ടെയുടെ ജന്മദേശം. കൊണ്ടെക്ക് പുറമേ ബ്രിട്ടീഷ് നോവലിസ്റ്റ് നെയില്‍ ഗെയ്മന്‍, ജാപ്പനീസ് എഴുത്തുകാരന്‍ ഹാരുകി മുറകാമി, കിം തുയി എന്നിവരും പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com