ആകാശത്തില്‍ തെളിഞ്ഞ ആ വെള്ളിവെളിച്ചത്തിന് പിന്നില്‍ അന്യഗ്രഹജീവികളോ? ചൈനയില്‍ ആശങ്ക 

ബീജിങ്ങിലും മംഗോളിയ മേഖലയിലും ഷാന്‍സി പ്രവിശ്യയിലുമാണ് പ്രകാശം കണ്ടത്
ആകാശത്തില്‍ തെളിഞ്ഞ ആ വെള്ളിവെളിച്ചത്തിന് പിന്നില്‍ അന്യഗ്രഹജീവികളോ? ചൈനയില്‍ ആശങ്ക 

സാധാരണ ആകാശത്ത് തെളിയുന്ന പ്രകാശം പോലെയായിരുന്നില്ല അത്. ശരിക്ക് ഒരു അത്ഭുത വെളിച്ചം പോലെ. ചൈനയിലാണ് ആകാശത്ത് തെളിഞ്ഞ അ അസാധാരണമായ വെളുത്ത നിറത്തിലുള്ള പ്രകാശ ചലനം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത്. ബീജിങ്ങിലും മംഗോളിയ മേഖലയിലും ഷാന്‍സി പ്രവിശ്യയിലുമാണ് പ്രകാശം കണ്ടത്. 

അസാധാരണമായി ആകാശത്ത് തെളിഞ്ഞ പ്രകാശത്തിനുപിന്നില്‍ എന്താണെന്ന ആശങ്കയിലായിരുന്നു ജനങ്ങള്‍. അന്യഗ്രഹ ജീവികളുടെ വാഹനമാണോ എന്നായിരുന്നു പലരുടെയും ചോദ്യം. ജനങ്ങള്‍ ആശങ്കയിലായതോടെ പ്രകാശത്തിനു പിന്നിലെ കാരണം വ്യക്തമാക്കിക്കൊണ്ട് വിദഗ്ധര്‍ രംഗത്തെത്തി. അന്യഗ്രഹജീവികളുടെ വാഹനമല്ലെന്നും മനുഷ്യനിര്‍മിതമായ വാഹനങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുവിടുന്ന വാതകത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉണ്ടായതെന്നുമാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. 

എന്നാല്‍ എന്ത് വാഹനമാണ് ഇതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇതിന് മുന്‍പും ഇത്തരം പ്രകാശം ആകാശത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ സ്‌പെയ്‌സ് എക്‌സ്‌ന്റെ ശക്തിയേറിയ ബഹിരാകാശ റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചപ്പോഴായിരുന്നു ഇത്. ഇതിന് സമാനമാണ് ചൈനയുടെ ആകാശത്ത് തെളിഞ്ഞ പ്രകാശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com