അഭ്യൂഹങ്ങള്‍ക്ക് വിരാമം; സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയില്‍ കൊല്ലപ്പെട്ടു, മരണം മര്‍ദനമേറ്റെന്ന് സൗദി

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടു
അഭ്യൂഹങ്ങള്‍ക്ക് വിരാമം; സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയില്‍ കൊല്ലപ്പെട്ടു, മരണം മര്‍ദനമേറ്റെന്ന് സൗദി

റിയാദ്: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടു. ഇക്കാര്യം സൗദി അറേബ്യ സ്ഥിരീകരിച്ചു. സൗദിയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് മരണവിവരം പുറത്തുവിട്ടത്. 

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് മര്‍ദനത്തിനിടെയാണ് ജമാല്‍ ഖഷോഗി മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 18 പേരെ കസ്റ്റഡിയിലെടുത്തതായും രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.  സൗദി രാജകുമാരന്റെ കടുത്ത വിമര്‍ശകനായ ജമാല്‍ ഖഷോഗിയെ ഈ മാസം രണ്ടിനാണ് സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്. 

ചോദ്യം ചെയ്യലിനിടെ ഖഷോഗി മരിച്ചുവെന്ന് സൗദി അറേബ്യ സമ്മതിച്ചേക്കുമെന്ന് സിഎന്‍എന്‍ ചാനല്‍ ദിവസങ്ങള്‍ക്ക് മുന്‍പ്  റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുര്‍ക്കിയില്‍ നിന്നും സൗദിയിലേക്ക് ഖഷോഗിയെ കടത്തുന്നതിന്റെ മുന്നോടിയായി നടത്തിയ ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെട്ടുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. 

ജമാല്‍ ഖഷോഗിയെ അവസാനമായി കണ്ട സൗദി കോണ്‍സുലേറ്റിനുള്ളില്‍ തുര്‍ക്കി പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തിയിരുന്നു. ഇതില്‍ കൊലപാതകം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി തുര്‍ക്കി അറ്റോര്‍ണി ജനറലിന്റെ ഓഫീസിനെ ഉദ്ധരിച്ച് അല്‍ജസീറ ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com