ആണവായുധ കരാര്‍; അമേരിക്കയുടെ പിന്‍മാറ്റം മത്സരത്തിന് കാരണമാകുമെന്ന് റഷ്യ

ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുന്നത് ലോകത്ത് ആയുധ മത്സരത്തിന് കാരണമാകുമെന്ന് റഷ്യ
ആണവായുധ കരാര്‍; അമേരിക്കയുടെ പിന്‍മാറ്റം മത്സരത്തിന് കാരണമാകുമെന്ന് റഷ്യ

മോസ്‌കോ: ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുന്നത് ലോകത്ത് ആയുധ മത്സരത്തിന് കാരണമാകുമെന്ന് റഷ്യ. റഷ്യയും അമേരിക്കയും വീണ്ടും ആയുധ മത്സരം ആരംഭിച്ചാല്‍ അത് ലോകത്തെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യയുമായി 1987ല്‍ ഒപ്പിട്ട ഐഎന്‍എഫ് ആയുധക്കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. 

ആയുധങ്ങള്‍ വികസിപ്പിക്കാന്‍ തുടങ്ങിയാല്‍ ലോകത്ത് തുല്യത ഉറപ്പാക്കാന്‍ അവയുടെ പ്രയോഗവും ആവശ്യമായി വരുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും റഷ്യന്‍ വിദേശമന്ത്രി സെര്‍ജിലവ്‌റോവും തമ്മില്‍
ചര്‍ച്ച നടക്കുന്നതിനിടെയാണ് പെസ്‌കോവിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com