ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പതിനഞ്ചംഗ സൗദി സംഘം: ഉത്തരം പറയേണ്ടിവരുമെന്ന് എര്‍ദോഗന്‍

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് സൗദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍.
 ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പതിനഞ്ചംഗ സൗദി സംഘം: ഉത്തരം പറയേണ്ടിവരുമെന്ന് എര്‍ദോഗന്‍

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് സൗദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. സൗദി അറേബ്യന്‍ സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. 

രണ്ട് സൗദി സംഘങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പതിനഞ്ച് പേരാണ് കൊലപാതകത്തിന് പിന്നില്‍. ഒരു സംഘത്തില്‍ സൗദി ജനറലുകള്‍ ഉള്‍പ്പെടെയുള്ള ഒമ്പതുപേരുണ്ടായിരുന്നു. കൊലപാതകത്തില്‍ നയതന്ത്രപരമായ നടപടിയാണ് തുര്‍ക്കി സ്വീകരിക്കുക എന്നും എര്‍ദോഗന്‍ വ്യക്തമാക്കി. 

കൊലപാതകത്തിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തും. സൗദി ഭരണാധികാരിയുമായി സംസാരിച്ചുവെന്നും സംയുക്ത അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്, കാരണം ഇതൊരു രാഷ്ട്രീയ കൊലപാതകമാണ്. തുര്‍ക്കി സെക്യൂരിറ്റി സര്‍വീസിന് കൊലപാതകത്തെ കുറിച്ച് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 

എന്തിനാണ് ഈ പതിനഞ്ച് സൗദിക്കാര്‍ തുര്‍ക്കിയില്‍ വന്നത്? ആരുടെ ഉത്തരവ് പ്രകാരമാണ് അവര്‍ വന്നത്? സംഭവത്തെക്കുറിച്ച് എന്തുകൊണ്ടാണ് സൗദി പലതരം നിലപാടുകള്‍ പറയുന്നത്? ഇതിനെല്ലാം സൗദി ഉത്തരം തന്നെ മതിയാവുവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com