ഇതാ, ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലം; ഉദ്ഘാടനം കഴിഞ്ഞു; പൊതു ജനങ്ങൾക്ക് ഇന്ന് മുതൽ പ്രവേശിക്കാം 

ഇതാ, ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലം; ഉദ്ഘാടനം കഴിഞ്ഞു; പൊതു ജനങ്ങൾക്ക് ഇന്ന് മുതൽ പ്രവേശിക്കാം 

ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ജി​​​ന്‍​​​പിങ് ഇ​​​ന്ന​​​ലെ ഔദ്യോ​ഗികമായി കടൽപ്പാലം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു

ബെ​​​യ്ജിങ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും നീ​​​ള​​​മു​​​ള്ള ക​​​ട​​​ല്‍​​​പ്പാ​​​ലം ചൈനയിൽ തുറന്നു. ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ജി​​​ന്‍​​​പിങ് ഇ​​​ന്ന​​​ലെ ഔദ്യോ​ഗികമായി കടൽപ്പാലം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. 55 കി​​​ലോ​​​മീ​​​റ്റ​​​ര്‍ നീ​​​ള​​​മു​​​ള്ള പാ​​​ലം ചൈ​​​ന​​​യി​​​ലെ ഴു​​​ഹാ​​​യി ന​​​ഗ​​​ര​​​ത്തെ, സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​വി​​​ശ്യ​​​ക​​​ളാ​​​യ ഹോ​​​ങ്കോ​​​ങ്ങു​​​മാ​​​യും മ​​​ക്കാ​​​വു​​​വു​​​മാ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്നു. 

ഒൻപത് വ​​​ര്‍​​​ഷ​​​മെ​​​ടു​​​ത്തു നി​​​ര്‍​​​മി​​​ച്ച പാ​​​ല​​​ത്തി​​​ന് 2000 കോ​​​ടി ഡോ​​​ള​​​ര്‍ ചെ​​​ല​​​വാ​​​യി. നാ​​​ല് ല​​​ക്ഷം ട​​​ണ്‍ സ്റ്റീ​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു. പാ​​​ലം ​​​തു​​​റ​​​ന്ന​​​തോ​​​ടെ ന​​​ഗ​​​ര​​​ങ്ങ​​​ള്‍​​​ക്കി​​​ട​​​യി​​​ലെ യാ​​​ത്രാ​​​ദൈ​​​ര്‍​​​ഘ്യം മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ല്‍ ​​​നി​​​ന്ന് അര മണിക്കൂറായി ചുരുങ്ങി. പൊ​​​തു ജ​​​ന​​​ങ്ങൾക്ക് ഇ​​​ന്ന് ​​​മു​​​ത​​​ൽക്കാണ് പ്രവേശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com