'മോദി കശാപ്പുകാരൻ, പുരസ്കാരത്തിന് അർഹനല്ല' ; സമാധാന പുരസ്കാരം നൽകാനുള്ള തീരുമാനത്തിൽ ദക്ഷിണ കൊറിയയിൽ വൻ പ്രതിഷേധം 

മോദിയെ ആദരിക്കാനുള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ സോ​ൾ പീ​സ്​ പ്രൈ​സ്​ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ പിന്തിരിയണമെന്ന് പ്രതിഷേധക്കാര്‍ ആ​വ​ശ്യ​പ്പെ​ട്ടു
'മോദി കശാപ്പുകാരൻ, പുരസ്കാരത്തിന് അർഹനല്ല' ; സമാധാന പുരസ്കാരം നൽകാനുള്ള തീരുമാനത്തിൽ ദക്ഷിണ കൊറിയയിൽ വൻ പ്രതിഷേധം 

സോ​ൾ: സമാധാനത്തിനുള്ള സോൾ പുരസ്കാരം  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ വൻ പ്രതിഷേധം. മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ സംഘടനകളുമാണ് മോദിക്ക് പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ രം​ഗത്തുവന്നത്. 

ഇ​ന്ത്യ​യി​ൽ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ക​ലാ​പം ന​ട​ത്തി​യ ച​രി​ത്ര​മു​ള്ള ഒ​രാ​ൾ ഇ​ത്ത​ര​മൊ​രു പു​ര​സ്​​കാ​രം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന 2002 ലെ ​ഗുജറാത്ത് കലാപക്കാലത്ത് നിരവധി മുസ്ലിങ്ങളും ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടത്. അതിനാൽ മോദിയെ ആദരിക്കാനുള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ സോ​ൾ പീ​സ്​ പ്രൈ​സ്​ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ പി​ന്തി​രി​യ​ണ​മെ​ന്നും ഇവർ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​റി​യ ഹൗ​സ്​ ഒാ​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സോ​ളി​ഡാ​രി​റ്റി, സന്റർർ ഫോ​ർ റെ​ഫ്യൂ​ജി റൈ​റ്റ്​​സ്​ ഇ​ൻ കൊ​റി​യ എ​ന്നീ സം​ഘ​ട​ന​ക​ളും, 26 സംഘടനകളുടെ കൂട്ടായ്മയായ ഏഷ്യൻ ഡി​ഗ്നിറ്റി ഇനിഷ്യേറ്റീവും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. നോ​ട്ടു​നി​രോ​ധ​നം പോ​ലു​ള്ള ഇ​ന്ത്യ​യി​ലെ സാ​മ്പ​ത്തി​ക പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മോ​ദി​യെ പു​ര​സ്​​കാ​ര സ​മി​തി പ​രി​ഗ​ണി​ച്ച​ത്.

 യുഎൻ മുൻ സെക്രട്ടറി ജനറൽമാരായ  കോഫി അന്നന് 1998 ലും, 2012 ൽ ബാൻ കി മൂണിനുമാണ് സോൾ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്.  കഴിഞ്ഞ തവണ ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കലിനും സമാധാന പുരസ്കാരം നൽകി സോ​ൾ പീ​സ്​ പ്രൈ​സ്​ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ ആദരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com