പ്രവാസികള്‍ക്ക് ആശ്വാസം: യുഎഇ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടി

പ്രവാസികള്‍ക്ക് താത്കാലിക ആശ്വാസം പകര്‍ന്ന് യുഎഇ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടി
പ്രവാസികള്‍ക്ക് ആശ്വാസം: യുഎഇ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടി

ദുബായ്: പ്രവാസികള്‍ക്ക് താത്കാലിക ആശ്വാസം പകര്‍ന്ന് യുഎഇ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടി. പൊതുമാപ്പ് പരിധിയില്‍ വരുന്നവര്‍ക്ക് അവരുടെ സ്ഥാനം നിയമവിധേയമാക്കാന്‍ സാവകാശം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. 

ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31ന് അവസാനിക്കാനിരിക്കേയാണ് പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് കാലാവധി നീട്ടിയത്. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ കാലാവധി നീട്ടിനല്‍കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതുകണക്കിലെടുത്ത് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് തീരുമാനം കൈക്കൊണ്ടത്. 

അനധികൃതമായി യുഎഇയില്‍ തങ്ങുന്ന തങ്ങളുടെ പൗരന്മാരില്‍ പലര്‍ക്കും ഈ സമയത്തിനുളളില്‍ രാജ്യം വിടാനോ, രേഖകള്‍ ശരിയാക്കാനോ കഴിഞ്ഞിട്ടില്ലെന്നാണ് എംബസികള്‍ അറിയിച്ചിരിക്കുന്നത്. ഇതുകണിക്കിലെടുത്താണ് യുഎഇ അധികൃതര്‍ നടപടി സ്വീകരിച്ചത്. പൊതുമാപ്പിന്റെ തുടക്കത്തില്‍ അപേക്ഷകള്‍ പരിഗണിക്കുന്നതിന് കാലാതാമസം നേരിട്ടിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് ഇത് സംഭവിച്ചത്. ഇതല്ലൊം കാലാവധി നീട്ടി നല്‍കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com