'കോണ്‍സുലേറ്റിലേക്ക് കടന്ന ഉടനെ ശ്വാസംമുട്ടിച്ച് കൊന്നു, ശരീരം തുണ്ടം തുണ്ടമാക്കി'; കൂടുതല്‍ വെളിപ്പെടുത്തലുമായി തുര്‍ക്കി പ്രോസിക്യൂട്ടര്‍

മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത് സൗദിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്
'കോണ്‍സുലേറ്റിലേക്ക് കടന്ന ഉടനെ ശ്വാസംമുട്ടിച്ച് കൊന്നു, ശരീരം തുണ്ടം തുണ്ടമാക്കി'; കൂടുതല്‍ വെളിപ്പെടുത്തലുമായി തുര്‍ക്കി പ്രോസിക്യൂട്ടര്‍


ഇസ്താംബുള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതക്കത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടര്‍. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ശരീരം തുണ്ടം തുണ്ടമാക്കിയെന്നും തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടര്‍ പ്രോസിക്യൂട്ടര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത് സൗദിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗി കൊല്ലപ്പെടുന്നത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സൗദി കൊലപാതകം സമ്മതിക്കുന്നത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നായിരുന്നു സൗദി നല്‍കിയ വിശദീകരണം

ഇതിനിടെ ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സൗദി ചീഫ് പ്രോസിക്യൂട്ടറും തുര്‍ക്കിയിലെ കോണ്‍സുലേറ്റിയിലെത്തി. തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. 
ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതാരാണെന്ന് അന്വേഷിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ സൗദി ചീഫ് പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മൊജീബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com