നൂറോളം യാത്രക്കാര്‍ക്ക് രോഗബാധ; യുഎസില്‍ വിമാനം തടഞ്ഞിട്ട് പരിശോധന 

ദുബായില്‍ നിന്ന് പുറപ്പെട്ട് ന്യൂയോര്‍ക്കില്‍ ഇറങ്ങിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് രോഗബാധ
എമിറേറ്റ്‌സ്(ഫയല്‍ ചിത്രം)
എമിറേറ്റ്‌സ്(ഫയല്‍ ചിത്രം)

ന്യൂയോര്‍ക്ക്: ദുബായില്‍ നിന്ന് പുറപ്പെട്ട് ന്യൂയോര്‍ക്കില്‍ ഇറങ്ങിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് രോഗബാധ. യുഎസിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തില്‍ ഇറക്കിയ വിമാനം തടഞ്ഞിട്ടിരിക്കുകയാണ്. 100 ഓളം യാത്രക്കാര്‍ അസുഖബാധിതരായി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് എമിറേറ്റസ് നിഷേധിച്ചു. പത്തുപേര്‍ മാത്രമാണ് അസുഖബാധിതര്‍ എന്ന് എമിറേറ്റ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

500 യാത്രക്കാരുമായി ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം രാവിലെ ഒന്‍പതു മണിക്കുശേഷമാണ്  നിലത്തിറക്കിയതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ദുബായില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പോകുകയായിരുന്ന വിമാനത്തിലെ 10 യാത്രക്കാരാണ് അസുഖബാധിതരായതെന്ന് വിമാനക്കമ്പനിയുടെ വക്താവ് പറഞ്ഞു. എന്നാല്‍ 100 യാത്രക്കാര്‍ വരെ ബുദ്ധിമുട്ടനുഭവിക്കുന്നതായി യുഎസ് മാധ്യമങ്ങള്‍ വ്യക്തമാക്കി. ഡോക്ടര്‍മാരും എയര്‍പോര്‍ട്ട് അതോറിറ്റി പൊലീസും സംഭവ സ്ഥലത്തുണ്ട്. എന്തുകൊണ്ടാണ് യാത്രക്കാര്‍ അസുഖബാധിതരായത് എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com