ലണ്ടനിൽ രാസായുധാക്രമണം: മൂന്ന് പേർക്ക് പരിക്ക് 

ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ രാസായുധാക്രമണം. പടിഞ്ഞാറൻ ലണ്ടനിലെ വെസ്റ്റബെൺ ഗ്രോവ് നഗരത്തിലാണ് ആക്രമണം ഉണ്ടായത്.
ലണ്ടനിൽ രാസായുധാക്രമണം: മൂന്ന് പേർക്ക് പരിക്ക് 

ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ രാസായുധാക്രമണം. പടിഞ്ഞാറൻ ലണ്ടനിലെ വെസ്റ്റബെൺ ഗ്രോവ് നഗരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അഗ്നിശമനസേനയും മറ്റ് അധികൃതരും സ്ഥലം പരിശോധിച്ചു. എന്നാൽ നടന്നത് രാസായുധാക്രമണമാണെന്ന കാര്യത്തിൽ ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങളും ലഭ്യമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com