തായ് ഗുഹയില്‍ നിന്നും കുട്ടികളെ രക്ഷിച്ച ഡൈവര്‍ ശിശു പീഡകന്‍, ആരോപണവുമായി ഇലോണ്‍ മസ്‌ക്‌

കുട്ടികളെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ മുന്നിലുണ്ടായിരുന്ന 63കാരനായ വെര്‍നോണ്‍ അണ്‍സ്വര്‍ത്ത് ശിശു പീഡകനാണ്
തായ് ഗുഹയില്‍ നിന്നും കുട്ടികളെ രക്ഷിച്ച ഡൈവര്‍ ശിശു പീഡകന്‍, ആരോപണവുമായി ഇലോണ്‍ മസ്‌ക്‌

തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിച്ച ഡൈവര്‍ക്കും കുട്ടികളുടെ പരിശീലകനുമെതിരെ ആരോപണവുമായി ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ഉടമ ഇലോണ്‍ മസ്‌ക്. ഇരുവരും ശിശു പീഡകരാണെന്നാണ് ഇലോണ്‍ മസ്‌ക് ഉന്നയിക്കുന്ന വാദം. 

കുട്ടികളെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ മുന്നിലുണ്ടായിരുന്ന 63കാരനായ വെര്‍നോണ്‍ അണ്‍സ്വര്‍ത്ത് ശിശു പീഡകനാണ്. ഇയാള്‍ പന്ത്രണ്ടു വയസുകാരിയെ ആണ് വിവാഹം ചെയ്തിരിക്കുന്നതെന്നും മസ്‌ക് പറയുന്നു. 

രക്ഷാ ദൗത്യത്തിന്റെ തന്റെ സാങ്കേതിക വിദ്യ ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് രക്ഷാ ദൗത്യ സംഘത്തിനെതിരെ മസ്ത് നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. അണ്‍സ്വര്‍ത്തിനെ പീഡോഫീലിയ എന്ന് വിളിച്ചും മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. അന്ന് വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ മസ്‌ക് അണ്‍സ്വര്‍ത്തിനോട് മാപ്പ് പറഞ്ഞു.

എന്നാല്‍ അണ്‍സ്വര്‍ത്തിനെതിരായ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തി. തനിക്ക് നാല്‍പ്പത് വയസുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷമായി ഒരുമിച്ചാണ് താമസിക്കുന്നത് എന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com