'ഇന്ത്യയും ചൈനയും അതിവേഗം വളരുന്നു'; സാമ്പത്തിക ഇളവുകള്‍ ലോക വ്യാപാര സംഘടന അവസാനിപ്പിക്കണമെന്ന് ട്രംപ്

ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങള്‍ യുഎസിന്റെ കൂടി പണം ഉപയോഗിച്ച് സമ്പന്നരാവുകയാണ് എന്നും ഈ വിഢ്ഡിത്തം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ട്രംപ്
'ഇന്ത്യയും ചൈനയും അതിവേഗം വളരുന്നു'; സാമ്പത്തിക ഇളവുകള്‍ ലോക വ്യാപാര സംഘടന അവസാനിപ്പിക്കണമെന്ന് ട്രംപ്


 ന്യൂയോര്‍ക്ക്:  ഇന്ത്യയ്ക്കും ചൈനയ്ക്കും നല്‍കി വരുന്ന സാമ്പത്തിക ഇളവുകള്‍ നിര്‍ത്തലാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. വികസിച്ചു കൊണ്ടിരിക്കുന്നുവെന്ന് ഇന്ത്യ തന്നെ അവകാശപ്പെടുന്ന സ്ഥിതിക്ക് സബ്‌സിഡികളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വടക്കന്‍ ഡക്കോട്ടയില്‍ നടന്ന ധനസമാഹരണ പരിപാടിക്കിടെയായിരുന്നു ലോക വ്യാപാര സംഘടനയ്‌ക്കെതിരെ ട്രംപിന്റെ വിമര്‍ശനം. ചൈന വലിയ സാമ്പത്തിക ശക്തിയായി മാറാന്‍ അനുവദിച്ചത് ഡബ്ല്യുടിഒയുടെ നയങ്ങളാണെന്നും ട്രംപ് ആരോപിച്ചു. പക്വതയാര്‍ജ്ജിക്കാത്ത സമ്പദ് വ്യവസ്ഥയെന്ന് കണ്ട് നമ്മള്‍ ചില രാജ്യങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നു. അത് ഉപയോഗിച്ച് അവര്‍ വലിയ സാമ്പത്തിക ശക്തികളാകുന്നു. ഇത് ഭ്രാന്തന്‍ ഏര്‍പ്പാടാണ്. ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങള്‍ യുഎസിന്റെ കൂടി പണം ഉപയോഗിച്ച് സമ്പന്നരാവുകയാണ് എന്നും ഈ വിഢ്ഡിത്തം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ട്രംപ് പറഞ്ഞു. യുഎസും ഒരു വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ്. മറ്റാരെക്കാളും വേഗത്തിലാണെന്ന് മാത്രമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഡബ്ല്യുടിഒയുടെ പിടിപ്പ്‌കേട് കൊണ്ടാണ് ചൈന സാമ്പത്തിക രംഗത്ത് ഇത്രയും വളര്‍ച്ച നേടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ ആരാധകനാണ് താന്‍ എന്നും പക്ഷേ മര്യാദ പാലിക്കാന്‍ ചൈന തയ്യാറാവേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന താരിഫ് യുദ്ധത്തെ സൂചിപ്പിച്ചായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. 

ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെയെല്ലാം സുരക്ഷ ഉറപ്പാക്കുന്നത് യുഎസ് മാത്രമാണ്. സൈനിക ശക്തിപോലും ആ രാഷ്ട്രങ്ങള്‍ വളരെ കുറച്ചേ ഉപയോഗിക്കുന്നുള്ളൂ. യുഎസ് പട്ടാളത്തെ ഉപയോഗിച്ച് മറ്റ് രാജ്യങ്ങളെ സംരക്ഷിക്കുന്നതിന് പണം ഈടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com