ആദ്യമായി ദുബായ് കാണാന്‍ വന്നു, പണവും രേഖകളും നഷ്ടപ്പെട്ട് നടുറോഡിലായി; യുവതിയിക്ക് സഹായവുമായി ദുബായ് പൊലീസ്

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, പണം, പാസ്‌പോര്‍ട്ട്, മറ്റു യാത്ര രേഖകള്‍ എന്നിവയായിരുന്നു നഷ്ടപ്പെട്ട പേഴ്‌സിലുണ്ടായിരുന്നത്
ആദ്യമായി ദുബായ് കാണാന്‍ വന്നു, പണവും രേഖകളും നഷ്ടപ്പെട്ട് നടുറോഡിലായി; യുവതിയിക്ക് സഹായവുമായി ദുബായ് പൊലീസ്

രിചയമില്ലാത്ത സ്ഥലമാണ് പരിചയമില്ലാത്ത ആളുകളാണ് സഹായിക്കാന്‍ പോലും അവിടെ ആരുമുണ്ടാവില്ല. ഒറ്റയ്ക്ക് എങ്ങോട്ടേക്കെങ്കിലും യാത്ര പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ നമുക്കുണ്ടാകുന്ന സംശയങ്ങളാണ് ഇതൊക്കെ. എന്നാല്‍ ദുബായിലേക്കാണ് പോകുന്നതെങ്കില്‍ അങ്ങനെയൊരു ചിന്ത തന്നെ വേണ്ട. കാരണം ദുബായ് പൊലീസുള്ളിടത്തോളം കാലം അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. യുഎസ് സ്വദേശിയായ ഡെയ്ന്‍ മരിയ ഇര്‍ഡന്റെ ദുബായ് അനുഭവം തന്നെ അതിനുള്ള ഉദാഹരണമാണ്. ദുബായ് കാണുന്നതിനായാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഡെയ്ന്‍ അവിടേക്ക് എത്തുന്നത്. ആദ്യമായി ദുബായ് കാണുന്നതിന്റെ എല്ലാ സന്തോഷവും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കൈയിലുണ്ടായിരുന്ന പണവും മറ്റ് രേഖകളും നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യണം എന്ന അവസ്ഥയിലായി ഡെയ്ന്‍ ,എന്നാല്‍ ദുബായ് പൊലീസിന്റെ ഇടപെടലില്‍ നഷ്ടപ്പെട്ടെന്ന് കരുതിയവയെല്ലാം ഇവര്‍ക്ക് തിരിച്ചു ലഭിച്ചു. 

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, പണം, പാസ്‌പോര്‍ട്ട്, മറ്റു യാത്ര രേഖകള്‍ എന്നിവയായിരുന്നു നഷ്ടപ്പെട്ട പേഴ്‌സിലുണ്ടായിരുന്നത്. പേഴ്‌സ് നഷ്ടപ്പെട്ടത് മനസിലാക്കിയ ഡെയ്ന്‍ ദുബായ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിലപ്പെട്ട രേഖകള്‍ എല്ലാം നഷ്ടമായെന്നും യുഎഇയില്‍ തനിക്ക് പരിചയക്കാരോ ബന്ധുക്കളോ ഇല്ലെന്നും അവര്‍ പൊലീസിനോട് കരഞ്ഞു പറഞ്ഞു. ഉടന്‍ തന്നെ ദുബായ് പൊലീസ് സംഘം നിസ്സഹായയായ യുവതിയെ സഹായിക്കാന്‍ തയാറായി. യുവതി സന്ദര്‍ശിച്ച സ്ഥലങ്ങളിലൂടെയെല്ലാം തിരിച്ചു ചെന്നായിരുന്നു അന്വേഷണം. 

ദുബായില്‍ ലിമോസിന്‍ കാറിലാണ് യാത്ര ചെയ്തതെന്ന് യുവതി പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് ഈ കാറ് കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്‌തെങ്കിലും പഴ്‌സ് കണ്ടെത്താനായില്ല. തുടര്‍ന്ന് യുവതി സന്ദര്‍ശിച്ച ബുര്‍ജ് ഖലീഫയിലെ റസ്റ്ററന്റും ജുമൈറ ഹോട്ടലിനു സമീപത്തെ ഉം സ്‌ക്വിം ബീച്ചിലും തിരച്ചില്‍ നടത്തി. ബര്‍ ദുബായ് പൊലീസ് സ്‌റ്റേഷനിലെ 'ലോസ്റ്റ് ആന്‍ഡ് ഫൗണ്ടിലും' കളഞ്ഞു കിട്ടുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം) പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍, അവിടംകൊണ്ട് അവസാനിപ്പിക്കാന്‍ ദുബായ് പൊലീസ് തയാറായില്ല. യുവതി പിന്നീട് സന്ദര്‍ശിച്ച അര്‍മാനി ഹോട്ടലിലെ 'ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്' വിഭാഗം പരിശോധിച്ചപ്പോള്‍ അവിടെ ഒരു മൂലയ്ക്ക് നിന്ന് യുവതിയുടെ പേഴ്‌സ് തിരികെ ലഭിച്ചു. എന്തായാലും ദുബായ് പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ മനംനിററഞ്ഞിരിക്കുകയാണ് ഡെയ്ന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com