പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരു കോടി പ്രതിഫല വാഗ്ദാനം ; ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് 'അപ്രതീക്ഷിത ഓഫര്‍'

പോണ്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ എക്‌സ് ബ്ലേഡാണ് ടെസ്‌ല മേധാവിക്ക് റോള്‍ വെച്ചുനീട്ടി ക്ഷണിച്ചിരിക്കുന്നത്
പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരു കോടി പ്രതിഫല വാഗ്ദാനം ; ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് 'അപ്രതീക്ഷിത ഓഫര്‍'

ന്യൂയോര്‍ക്ക് : പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയുടെ സിഇഒയ്ക്ക് അപ്രതീക്ഷിത ക്ഷണം. പോണ്‍ സിനിമയില്‍ അഭിനയിക്കാനാണ് വ്യവസായ രംഗത്തെ പ്രമുഖനായ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന് ക്ഷണം ലഭിച്ചത്. പോണ്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ എക്‌സ് ബ്ലേഡാണ് ടെസ്‌ല മേധാവിക്ക് റോള്‍ വെച്ചുനീട്ടി ക്ഷണിച്ചിരിക്കുന്നത്. 

പോണ്‍ സിനിമയില്‍ അഭിനയിക്കുന്നതിന് 150,000 ഡോളറാണ് ( ഒരു കോടി 10 ലക്ഷം രൂപ) പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ പുകവലി ഉത്പന്നങ്ങള്‍ കമ്പനി നല്‍കുമെന്നും എക്‌സ് ബ്ലേഡ് കമ്പനി സിഇഒ ജെഫ് ഡില്ലോണ്‍, ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന് അയച്ച കത്തില്‍ വ്യക്തമാക്കി. 

താങ്കളുടെ സാഹസികതയും, ചോരാത്ത ഊര്‍ജ്ജവും, എന്തും സാധ്യമെന്ന മനോഭാവവുമാണ് എക്‌സ് ബ്ലേഡ് കമ്പനിയെ ഇത്തരമൊരു പോണ്‍ചിത്രം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. ഷൂട്ടിംഗ് ദിനങ്ങള്‍ താങ്കള്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള മധുര സ്മരണകളാകും നല്‍കുകയെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഏറെ ജനകീയനായ താങ്കള്‍, ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന ഈ ഓഫര്‍ എത്രയും വേഗം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ജെഫ് ഡില്ലോണ്‍ കത്തില്‍ സൂചിപ്പിച്ചുണ്ട്. 

എന്നാല്‍ പോണ്‍ ചിത്രത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എക്‌സ് ബ്ലേഡിന്റെ ക്ഷണത്തോട് ടെസ്‌ല മേധാവി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്‌ പോണ്‍ ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുമോ ഇല്ലയോ എന്നത് സംബന്ധിച്ച് പലതരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com