ട്രോളുകള്‍ക്കു വിലക്കു വരും; വിവാദ കോപ്പിറൈറ്റ് നിയമത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം; ഇന്റര്‍നെറ്റിനെ തകര്‍ക്കുമെന്ന് വിമര്‍ശനം

പുതിയ നിയമം കൊണ്ടുവരുന്നതോടെ കോപ്പിറൈറ്റുള്ള ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ കഴിയാതെയാകും
ട്രോളുകള്‍ക്കു വിലക്കു വരും; വിവാദ കോപ്പിറൈറ്റ് നിയമത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം; ഇന്റര്‍നെറ്റിനെ തകര്‍ക്കുമെന്ന് വിമര്‍ശനം

ബ്രുസ്സെല്‍സ്‌; സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനും ഇന്റര്‍നെറ്റിനെ സെന്‍സര്‍ ചെയ്യാനും കഴിയുന്ന നിയമം കൊണ്ടുവരാന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ഇന്റര്‍നെറ്റിനെ തകര്‍ക്കാന്‍ കഴിവുള്ള വിവാദ കോപ്പിറൈറ്റ് നിയമത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയതോടെ ഇതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

പുതിയ നിയമം കൊണ്ടുവരുന്നതോടെ കോപ്പിറൈറ്റുള്ള ചിത്രങ്ങളും വീഡിയോകളും ആളുകള്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയാതെയാകും. അത്തരം വീഡിയോകള്‍ എഡിറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനാകില്ല. ഇത് ഇന്റര്‍നെറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധ അഭിപ്രായം. 

നിയമം വരുന്നതോടെ ഗൂഗിളും മൈക്രോസോഫ്റ്റും ഉള്‍പ്പടെയുള്ളവര്‍ വാര്‍ത്തകള്‍ കാണിക്കുന്നതിന് പബ്ലിഷറിന് പണം നല്‍കണം. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ പൗരന്മാര്‍ക്ക് ലേഖനങ്ങള്‍ ഷെയര്‍ ചെയ്യാന്‍ കഴിയാതെ വരും. കൂടാതെ ചിത്രങ്ങളും വീഡിയോകളും അപ് ലോഡ് ചെയ്യുമ്പോള്‍ നിരീക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരാനും പദ്ധതിയുണ്ട്. യൂട്യൂബ്, ഗിറ്റ് ഹബ്ബ്, ഇന്‍സ്റ്റഗ്രാം എന്നിവയിലാണ് ഫില്‍റ്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. കോപ്പിറൈറ്റുള്ള ചിത്രങ്ങളും വീഡിയോകളും അപ് ലോഡ് ചെയ്യുന്നതില്‍ നിന്ന് തടയുന്നതിനായാണ് ഇത് കൊണ്ടുവരുന്നത്. 

നിയമം വരുന്നതോടെ ആളുകള്‍ക്ക് റീമിക്‌സുകളും, പാരഡികളും ട്രോളുകളും ന്യൂസ് സൈറ്റുകളുടെ ലിങ്കുകള്‍ പോലും അപ് ലോഡ് ചെയ്യാന്‍ സാധിക്കാതെയാവും. യൂറോപ്യന്‍ യൂണിയന്‍ അസംബ്ലിയില്‍ വോട്ടിന് ഇട്ട നിയമത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 438 വോട്ടുകളാണ് നിയമത്തെ അനുകൂലിച്ചുകൊണ്ട് ലഭിച്ചത്. 226 പേര്‍ ഇതിനെ എതിര്‍ത്തു. എന്നാല്‍ നിയമം കൊണ്ടുവരുന്നതിനെതിരേ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com