ഫ്ലോറന്‍സിനെ നേരിടാൻ ഒരുങ്ങി അമേരിക്ക, വീശുന്നത് മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത്തില്‍, തിരമാലകള്‍ 12 അടി വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് 

പതിറ്റാണ്ടുകൾക്ക് ശേഷമെത്തുന്ന ഏറ്റവുംവലിയ ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി അമേരിക്ക
ഫ്ലോറന്‍സിനെ നേരിടാൻ ഒരുങ്ങി അമേരിക്ക, വീശുന്നത് മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത്തില്‍, തിരമാലകള്‍ 12 അടി വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് 

ന്യൂയോർക്ക്:പതിറ്റാണ്ടുകൾക്ക് ശേഷമെത്തുന്ന ഏറ്റവുംവലിയ ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി അമേരിക്ക. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ഫ്ലോറന്‍സ് ഇന്ന് രാത്രിയോടുകൂടിയോ നാളെ പുലര്‍ച്ചയോ അമേരിക്കന്‍ തീരങ്ങളില്‍ വീശും. നോര്‍ത്ത് കാരലൈനയിലും സൗത്ത് കാരലൈനയിലും വിര്‍ജീനിയയിലുമാണ് ആദ്യം കാറ്റ് വീശുക. 

കാറ്റിനൊപ്പം പേമാരിയും പ്രളയവുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരമാലകള്‍ 12 അടി വരെ ഉയര്‍ന്നേക്കാം. ഫ്ലോറന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് 15 ലക്ഷത്തിലേറെ പേരോട് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കി. കാറ്റ് വീശുന്ന സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com