ഫ്ലോറൻസ് കരയിലേക്കടുക്കുന്നു, കാറ്റിനൊപ്പം പേമാരിയും പ്രളയവുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
By സമകാലികമലയാളം ഡെസ്‌ക് | Published: 14th September 2018 07:43 AM |
Last Updated: 14th September 2018 07:43 AM | A+A A- |

ന്യൂയോർക്ക്: ഭീതി പരത്തി ഫ്ലോറൻസ് ചുഴലിക്കാറ്റ് അമേരിക്കൻ തീരമടുക്കുന്നു. പ്രാദേശിക സമയം എട്ടു മണിക്ക്ചുഴലിക്കാറ്റ് കരതൊട്ടേക്കുമെന്ന് അമേരിക്കന്‍ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. കരയിലേക്കടുക്കുന്തോറും വേഗത കുറയുന്ന ചുഴലിക്കാറ്റ് കര തൊടുന്നതോടെ ദ്വീപ് മേഖലകളില്‍ അതിശക്തമായ പ്രളയത്തിന് കാരണമാകുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.
നോര്‍ത്ത് കാരലൈനയിലും സൗത്ത് കാരലൈനയിലുമാണ് തീരത്തോട് അടുത്താല്‍ കാറ്റുവീശുക. കാറ്റിനൊപ്പം പേമാരിയും പ്രളയവുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. വേഗതകുറഞ്ഞെങ്കിലും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ആരും തിരിച്ച് വീടുകളിലേക്ക് മടങ്ങരുതെന്നും അധികൃതര്‍ വ്യക്തമാക്കി. യു.എസിന്റെ കിഴക്കന്‍ തീരങ്ങളില്‍ നിന്ന് 15 ലക്ഷത്തോളം പേര്‍ക്കാണ് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.