തീയണയ്ക്കലല്ല ഈ നഗരത്തില്‍ ഫയര്‍ഫോഴ്‌സിന്റെ പണി; പകരം പാമ്പുപിടുത്തം

പാമ്പ് ശല്യത്തെ തുടര്‍ന്ന് ആളുകള്‍ക്ക് വീടുകളില്‍ പോലും ഇരിക്കാന്‍ പോലുമാകുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചുപറയുന്നതിനനുസരിച്ച് പാമ്പുകളെ പിടികുടുകയാണ് അഗ്നിശമനസേന ചെയ്യുന്നത്
തീയണയ്ക്കലല്ല ഈ നഗരത്തില്‍ ഫയര്‍ഫോഴ്‌സിന്റെ പണി; പകരം പാമ്പുപിടുത്തം

ബാങ്കോക്ക്:  തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ അഗ്നിശമനസേനയ്ക്ക് പണിയോട് പണിയാണ്. പണി തീ അണയ്ക്കല്‍ അല്ലെന്ന് മാത്രം. പകരം പാമ്പുപിടുത്തം. അത്രയേറെ പാമ്പുകളാണ് നഗരം മുഴുവനും.

ഏഷ്യയിലെ ഏറ്റവും തിരക്കുള്ള നഗരമായ ബാങ്കോക്ക്  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചതുപ്പ് നിലമായിരുന്നു. ഇതിന് മുകളിലാണ് ഇവര്‍ നഗരം കെട്ടിപ്പടുത്തത്. പാമ്പ് ശല്യത്തെ തുടര്‍ന്ന് ആളുകള്‍ക്ക് വീടുകളില്‍ പോലും ഇരിക്കാന്‍ പോലുമാകുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചുപറയുന്നതിനനുസരിച്ച് പാമ്പുകളെ പിടികുടുകയാണ് അഗ്നിശമനസേന ചെയ്യുന്നത്. പിടികൂടുന്നവയില്‍ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളുമുണ്ട്
ടുന്നവയിലുണ്ട്.

2016ലെ കണക്കുകള്‍ പ്രകാരം പാമ്പുകടിയേറ്റവരുടെ കണക്ക് 1700 ആണ്. എന്നാല്‍ ആരുംതന്നെ മരിച്ചിട്ടില്ല. ഇപ്പോള്‍ പാമ്പുകളില്‍ നിന്ന് രക്ഷനേടുന്നതിന് വീട്ടുകാര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. വീടുകളില്‍ ഭീതിപ്പെടുത്തുന്ന പാമ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നാണ് പരിശീലനത്തില്‍ പറഞ്ഞുകൊടുക്കുന്നത്. പാമ്പിനെ പിടികൂടുന്നതിലൂടെ ഫയര്‍ഫോഴ്‌സിനെ ജനങ്ങള്‍ നന്ദിയോടെയാണ് സ്മരിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com