ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ആഞ്ഞ് വീശി; നാല് ലക്ഷത്തോളം പേര്‍ കൂരിരുട്ടില്‍; പ്രളയത്തില്‍ മുങ്ങി നഗരം (വീഡിയോ)

ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ആഞ്ഞ് വീശി; നാല് ലക്ഷത്തോളം പേര്‍ കൂരിരുട്ടില്‍; പ്രളയത്തില്‍ മുങ്ങി നഗരം (വീഡിയോ)
ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ആഞ്ഞ് വീശി; നാല് ലക്ഷത്തോളം പേര്‍ കൂരിരുട്ടില്‍; പ്രളയത്തില്‍ മുങ്ങി നഗരം (വീഡിയോ)

വാഷിംഗ്ടണ്‍: അമേരിക്കയെ ഭീതിയിലാക്കി ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ആഞ്ഞ് വീശി. യുഎസ് സംസ്ഥാനമായ നോര്‍ത്ത് കാരലൈനയുടെ തീരത്ത് 90 മൈല്‍ വേഗതയിലാണ് ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് വീശിയത്. കനത്ത മഴ തുടരുകയാണ്. നൂറിലേറെ പേര്‍ ഒറ്റപ്പെട്ടതായി അന്താരാഷ്ട്രമാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് നാല് ലക്ഷത്തോളം പേര്‍ ഇരുട്ടിലായി. 

ഇന്ന് പുലര്‍ച്ചെയാണ് ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. കാറ്റില്‍ നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നു. കനത്ത മഴ പലയിടങ്ങളിലും പ്രളയമായി മാറി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ്് ശനിയാഴ്ചയോടെ ഉള്‍മേഖലയിലേക്കു കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു കോടിയോളം ജനങ്ങളാണു മേഖലയിലുള്ളത്. നോര്‍ത്ത്, സൗത്ത് കാരലൈനകളുടെയും വെര്‍ജിനിയയുടെയും തീരങ്ങളില്‍നിന്നു പത്തുലക്ഷത്തോളം ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തേ  കാറ്റഗറി 4 ആയിരുന്ന ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിനു ശക്തി കുറഞ്ഞതോടെ കാറ്റഗറി 2ല്‍ ആണ് ഇപ്പോള്‍ പെടുത്തിയിരിക്കുന്നത്.ചുഴലിക്കാറ്റിനെ നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമായെന്നും ജാഗ്രതയോടെയിരിക്കണമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com