ലൈംഗിക പീഡന ആരോപണം: അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് മാര്‍പാപ്പ 

വെസ്റ്റ് വെര്‍ജീനിയ വീലിങ് ചാള്‍സ്ടണ്‍ രൂപതാ ബിഷപ്പ്  മൈക്കേല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണം നേരിടുന്ന അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ വീലിങ് ചാള്‍സ്ടണ്‍ രൂപതാ ബിഷപ്പ്  മൈക്കേല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. ബിഷപ്പിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ബാള്‍ട്ടിമോര്‍ ആര്‍ച്ച് ബിഷപ്പിനോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ചചെയ്യാന്‍ അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് രാജി. 

മൈക്കേല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരായി 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് നടപടി. 2012ലും സമാനമായ ആരോപണം ബിഷപ്പിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിച്ചു. താന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നും ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പീഡനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. പെന്‍സില്‍വാനിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാപ്പല്‍ ഫൗണ്ടേഷന്‍ വഴി വത്തിക്കാന് ഫണ്ട് സമാഹരിച്ചു നല്‍കുന്നതില്‍ പ്രമുഖനാണ് ബ്രാന്‍ഡ്‌സ്ഫീല്‍ഡ്. 

സമാനമായ ആരോപണങ്ങളെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് കര്‍ദിനാള്‍ തിയോഡര്‍ മക് കാരികിനെ സ്ഥാനത്ത് നിന്ന് മാര്‍പാപ്പ നീക്കിയിരുന്നു.സെമിനാരി വിദ്യാര്‍ത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com