റോഡില്‍ ഇറങ്ങിയവര്‍ അവരുടെ പ്രവൃത്തി കണ്ട് ഞെട്ടി; 1000 ദിര്‍ഹം വെറുതെ നല്‍കി രണ്ട് യുവാക്കള്‍( വീഡിയോ) 

വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നവര്‍ക്കാണ് അറബി വേഷം ധരിച്ച യുവാക്കള്‍ പണം വിതരണം ചെയ്തത്.
റോഡില്‍ ഇറങ്ങിയവര്‍ അവരുടെ പ്രവൃത്തി കണ്ട് ഞെട്ടി; 1000 ദിര്‍ഹം വെറുതെ നല്‍കി രണ്ട് യുവാക്കള്‍( വീഡിയോ) 

ദുബായ്:കഴിഞ്ഞ ദിവസം ദുബായ് നഗരത്തിലൂടെ നടക്കാന്‍ ഇറങ്ങിയവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടു. റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം രണ്ട് സ്വദേശി യുവാക്കള്‍ ആയിരം ദിര്‍ഹം വീതം നല്‍കിതാണ് എല്ലാവരെയും അമ്പരപ്പിച്ചത്. വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നവര്‍ക്കാണ് അറബി വേഷം ധരിച്ച യുവാക്കള്‍ പണം വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിക്കുകയാണ്.

അറബികളുടെ കൈയില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. പലരും അത്ഭുതത്തോടെ ഇതെന്തിനാണെന്ന് ചോദിക്കുന്നുണ്ട്. ഷെയ്ക് മുഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയുടെ സമ്മാനമാണിതെന്നാണ് യുവാക്കളുടെ മറുപടി.  ടാക്‌സി ഡ്രൈവര്‍മാര്‍, ക്ലീനിംഗ് തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇവരില്‍ നിന്നും പണം വാങ്ങുന്നുണ്ട്. എന്നാല്‍ ദുബായിലെ ഏത് ഭാഗത്ത് വച്ചാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഇങ്ങനെ പണം കൊടുക്കാന്‍ കാരണമെന്തെന്നും വ്യക്തമല്ല. വീഡിയോയുടെ ആധികാരികതയെക്കുറിച്ചും ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

സാധാരണ പുണ്യമാസങ്ങളില്‍ ചില സ്വദേശികള്‍ തങ്ങളുടെ തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ പണം വിതരണം ചെയ്യാറുണ്ട്. എന്നാല്‍ ഇത്രയ്ക്കും പരസ്യമായി പണം വിതരണം നടക്കുന്നത് ആദ്യമാണെന്നാണ് മിക്കവരുടെയും അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com