സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യൽ ഹോബി ; ഡോക്ടറും കാമുകിയും പിടിയിൽ, ഡോക്ടറുടെ ഫോണിൽ നിന്ന് കണ്ടെടുത്തത് നൂറിലേറെ പീഡന ദൃശ്യങ്ങൾ 

അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്
സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യൽ ഹോബി ; ഡോക്ടറും കാമുകിയും പിടിയിൽ, ഡോക്ടറുടെ ഫോണിൽ നിന്ന് കണ്ടെടുത്തത് നൂറിലേറെ പീഡന ദൃശ്യങ്ങൾ 

ലോസ് ഏഞ്ചൽസ് : മയക്കുമരുന്ന് നല്‍കി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പീഡന ദൃശ്യങ്ങൾ വീഡിയോയിൽ പകര്‍ത്തുകയും ചെയ്തിരുന്ന ഡോക്ടറും കാമുകിയും അറസ്റ്റില്‍. കാലിഫോർണിയയിലെ ഓർത്തപീഡിക് സർജനും, അമേരിക്കയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനുമായ ഗ്രാന്റ് വില്യം റൊബിഷ്യക്‌സ്, കാമുകി സെരിസ്സ ലൗറ റിലേ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. സമാനമായ തരത്തിൽ നിരവധി സ്ത്രീകളെയാണ് ഇവർ പീഡിപ്പിച്ചതെന്ന് തെളിവ് ലഭിച്ചതായി ഓറഞ്ച് കൗണ്ടി പൊലീസ് വക്താവ് മിഷേൽ വാൻഡെർ ലിൻഡെൻ  വ്യക്തമാക്കി. നൂറുകണക്കിന് പേരാണ് അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവരുന്നത്. കൂടുതൽ പേർ ഇവരുടെ ഇരയായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ലിന്‍ഡെന്‍ വെളിപ്പെടുത്തി.

അറസ്റ്റിലായ ഡോക്ടർ റൊബിഷ്യക്‌സിന്റെ മൊബൈൽ ഫോണിൽ നിന്ന് നൂറുകണക്കിന് വീഡിയോകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. പലരും ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നു. മിക്കവരും നഗ്നരും ബോധരഹിതരുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇനിയും കൂചുതൽ പേർ ഇവരുടെ ചതിയിൽ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും  പൊലീസ് അധികൃതർ സൂചിപ്പിച്ചു. 

വളരെ ആസൂത്രിതമായാണ് റൊബിഷ്യക്‌സും കാമുകി റിലേയും ഇരകളെ വലയിലാക്കിയിരുന്നത്. ഇതിനായി റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുവരും ജോലി ചെയ്തിരുന്നു. കൂടാതെ, വന്‍കിട ഫെസ്റ്റിവലുകളിലും ഇവര്‍ പങ്കെടുത്തു. സൗന്ദര്യവും ആകര്‍ഷകമായ പെരുമാറ്റവും കൊണ്ട്  ഇരകളെ ആകർഷിക്കുകയും, കെണിയില്‍ വീഴ്ത്തുകയുമാണ് ചെയ്തിരുന്നത്. 

കൊക്കെയിന്‍ അടക്കം വിവിധ തരം മയക്കുമരുന്നുകള്‍ നല്‍കി സ്ത്രീകളെ മയക്കി റൊബിഷ്യക്‌സിന്റെ ന്യൂപോര്‍ട്ട് ബീച്ചിലുള്ള വീട്ടിലെത്തിച്ചാണ് 
പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഇരകളെ കണ്ടെത്താൻ 2015 ന് ശേഷം ഇവർ യുഎസിൽ നിരവധി മേളകളിലാണ് പങ്കെടുത്തത്.സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com