റഫേലിനെക്കുറിച്ച് മാക്രോൺ; കരാ​​​​​ർ രണ്ട് സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​നം; ധാ​​​​ര​​​​ണ​​​​യാ​​​​കു​​​​ന്ന സ​​​​​മ​​​​​യ​​​​​ത്ത് അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ല്ലാ​​​​​യി​​​​​രുന്നു

റ​​​​​ഫേൽ യു​​​​​ദ്ധ ​​​​​വി​​​​​മാ​​​​​ന​​​​ക്ക​​​​​രാ​​​​​ർ രണ്ട് സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​ന​​​​​മാണെന്ന് ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​
റഫേലിനെക്കുറിച്ച് മാക്രോൺ; കരാ​​​​​ർ രണ്ട് സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​നം; ധാ​​​​ര​​​​ണ​​​​യാ​​​​കു​​​​ന്ന സ​​​​​മ​​​​​യ​​​​​ത്ത് അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ല്ലാ​​​​​യി​​​​​രുന്നു

ന്യൂയോർക്ക്: റ​​​​​ഫേൽ യു​​​​​ദ്ധ ​​​​​വി​​​​​മാ​​​​​ന​​​​ക്ക​​​​​രാ​​​​​ർ രണ്ട് സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​ന​​​​​മാണെന്ന് ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഇ​​​​​മ്മാ​​​​​നു​​​​​വേ​​​​​ൽ മക്രോ​​​​​ൺ. ധാ​​​​ര​​​​ണ​​​​യാ​​​​കു​​​​ന്ന സ​​​​​മ​​​​​യ​​​​​ത്ത് താൻ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും മക്രോൺ വ്യക്തമാക്കി. റ​​​​​ഫേൽ ഇ​​​​​ട​​​​​പാ​​​​​ടി​​​​​ൽ റി​​​​​ല​​​​​യ​​​​​ൻ​​​​​സ് ഡി​​​​​ഫ​​​​​ൻ​​​​​സി​​​​​നെ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​ക്കി​​​​​യ വി​​​​​വ​​​​​രം ഫ്രാ​​​​​ൻ​​​​​സി​​​​​നെ​​​​​യോ യു​​​​​ദ്ധ ​​​​​വി​​​​​മാ​​​​​ന നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ ഡസോൾട്ടിനേയോ ഇ​​​​​ന്ത്യ​ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നോ​​​​​യെ​​​​​ന്ന മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​ടെ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളോ​​​​​ട് പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ക്രോ​​​​​ൺ. യു​​​​​എ​​​​​ൻ ജ​​​​​ന​​​​​റ​​​​​ൽ അ​​​​​സം​​​​​ബ്ലി​​​​​ക്കി​​​​ടെ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ത്തെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്തു സം​​​​സാ​​​​രി​​​​ക്കവേയാണ് മക്രോണിന്റെ പ്രതികരണം. 

റ​​​​ഫേ​​​​ൽ ക​​​​രാ​​​​ർ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള ധാ​​​​​ര​​​​​ണ​​​​യാ​​​​​ണ്. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ​​​​​നരേ​​​​​ന്ദ്ര മോ​​​​​ദി ക​​​​ഴി​​​​ഞ്ഞ ദി​​​​​വ​​​​​സം പ​​​​​റ​​​​​ഞ്ഞ ​കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കാ​​​​​നാ​​​​ണ് താ​​​​​നും ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തെന്ന് മക്രോ​​​​​ൺ പറഞ്ഞു. ഇ​​​​​ന്ത്യ- ​​​​​ഫ്രാ​​​​​ൻ​​​​​സ് പ്ര​​​​​തി​​​​​രോ​​​​​ധ ​​​ധാ​​​​​ര​​​​​ണ​​​​​യി​​​​​ലാ​​​​​ണ് ക​​​​​രാ​​​​​ർ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.  ഇ​​​​​രു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ന​​​​​യ​​​​​ത​​​​​ന്ത്ര ​​​ക​​​​​രാ​​​​​റാ​​​​​ണി​​​​​ത്.  ഇ​​​​തു വാ​​​​​ണി​​​​​ജ്യ ​​​​​ക​​​​​രാ​​​​​ർ അ​​​​​ല്ല. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലെ ത​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ടി​​​​താ​​​​ണെ​​​​ന്നും ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ​​​​​റ​​​​​ഞ്ഞു. 

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് 58,000 കോ​​​​​ടി രൂ​​​​​പ​​​​​യ്ക്ക് 36 റഫേ​​​​​ൽ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ വാ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​ന് ഫ്രാ​​​​​ൻ​​​​​സു​​​​​മാ​​​​​യി ഇ​​​​​ന്ത്യ ക​​​​​രാ​​​​​റി​​​​​ൽ ഒ​​​​​പ്പി​​​​​ട്ട​​​​​ത്. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ ഫ്രാ​​​​​ൻ​​​​​സ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് ഒ​​​​​ന്ന​​​​​ര വ​​​​​ർ​​​​​ഷം ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​ത്. 2019 സെ​​​​​പ്റ്റം​​​​​ബ​​​​​ർ മു​​​​​ത​​​​​ൽ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​ക്കു കൈ​​​​​മാ​​​​​റാ​​​​​നാ​​​​​ണ് ധാ​​​​​ര​​​​​ണ.

എ​​​​​ന്നാ​​​​​ൽ, റ​​​​​ഫാ​​​​​ൽ ഇ​​​​​ട​​​​​പാ​​​​​ടി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി നേ​​​​​രി​​​​​ട്ട് ഇ​​​​​തു​​​​​വ​​​​​രെ ഒ​​​​​രു പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​വും ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. ക​​​​​രാ​​​​​റി​​​​ൽ പൊ​​​​​രു​​​​​ത്ത​​​​​ക്കേ​​​​​ട് ഒ​​​​​ന്നു​​​​​മി​​​​​ല്ലെ​​​​​ന്നും ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ൾ ഈ ​​​​​അ​​​​​ധ്യാ​​​​​യം അ​​​​​ട​​​​​ച്ചെ​​​​​ന്നും പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രി നി​​​​​ർ​​​​​മ​​​​​ലാ സീ​​​​​താ​​​​​രാ​​​​​മ​​​​​നും മ​​​​​റ്റ് മു​​​​​തി​​​​​ർ​​​​​ന്ന മ​​​​​ന്ത്രി​​​​​മാ​​​​​രും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ​​​​​റ​​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ താ​​​​​ത്പ​​​​​ര്യ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് റി​​​​​ല​​​​​യ​​​​​ൻ​​​​​സി​​​​​നെ റഫേൽ ഇ​​​​​ട​​​​​പാ​​​​​ടി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന് മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫ്രാ​​​​​ൻ​​​​​സ്വ ഒ​​​​​ളാ​​​​​ന്ദി​​​​​നെ ഉ​​​​​ദ്ധ​​​​​രി​​​​​ച്ച് ഫ്ര​​​​​ഞ്ച് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ പ്ര​​​​​തി​​​​​പ​​​​​ക്ഷ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ഇ​​​​​ട​​​​​പാ​​​​​ടി​​​​​ൽ അ​​​​​ഴി​​​​​മ​​​​​തി ആ​​​​​രോ​​​​​പി​​​​​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com