6000 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിട്ട 'ഇറ്റാലിയന്‍ കാമദേവന്‍' ലൈംഗിക വേഴ്ചയ്ക്കിടെ മരിച്ചു

6000 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിട്ട 'ഇറ്റാലിയന്‍ കാമദേവന്‍' ലൈംഗിക വേഴ്ചയ്ക്കിടെ മരിച്ചു

23 കാരിയായ ടൂറിസ്റ്റുമായി കിടക്ക പങ്കിടുന്നതിനിടെയായിരുന്നു റോമിയോ ഓഫ് റിമിനി എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം

ജീവിത കാലത്ത് ആറായിരത്തിലധികം സ്ത്രീകളെ ആനന്ദിപ്പിച്ച ഇറ്റാലിയന്‍ സെലിബ്രിറ്റി ലൈംഗികത്തൊഴിലാളി മൗറിസിയോ സാന്‍ഫാന്റിയ്ക്ക് ലൈംഗിക വേഴ്ചയ്ക്കിടെ മരണം. 23 കാരിയായ ടൂറിസ്റ്റുമായി കിടക്ക പങ്കിടുന്നതിനിടെയായിരുന്നു റോമിയോ ഓഫ് റിമിനി എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം. 63 വയസ്സായിരുന്നു സാന്‍ഫാന്റി്ക്ക്. 

കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള വിനോദസഞ്ചാരിയുമായി തന്റെ എസ്‌റ്റേറ്റില്‍ രാത്രി ചിലവിടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സാന്‍ഫാന്റിയുടെ അന്ത്യം. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഉടനടി വൈദ്യസഹായത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌തെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. 

17-ാം വയസ്സില്‍ ബ്ലോ അപ്പ് എന്ന നിശാക്ലബ്ബില്‍ നിന്നാണ് ഫാന്റിയുടെ തുടക്കം. യുവതികളോട് സംസാരിച്ച് അവരെ നിശാക്ലബ്ബിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു ദൗത്യം. ഒലിവ് നിറമുള്ള ശരീരവും നീണ്ട മുടിയും അഴകാര്‍ന്ന മാറിടവും ഫാന്റിക്ക് ഗുണകരമായി. തന്റെ യൗവനത്തിലെ വേനല്‍കാലങ്ങളില്‍ ഏകദേശം 200 പെണ്‍കുട്ടികളുമായി കിടക്ക പങ്കിടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹംതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. തണുപ്പുകാലത്ത് ടൂറിസ്റ്റ് ഏജന്‍സികള്‍ക്കായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. സാന്‍ഫാന്റിയോടുള്ള പ്രണയമൂലം സ്വീഡിഷ് ടൗണില്‍ ചിലര്‍ ഇയാളുടെ മെഴുകു പ്രതിമ പോലും നിര്‍മിച്ചിട്ടുണ്ട്. 

ഇറ്റലിയിലെ ഏറ്റവും വിജയിയായ ലവര്‍ എന്ന വിശേഷണമാണ് ഇറ്റാലിയന്‍ പത്രമായ എസ്‌പ്രെസോ സാന്‍ഫാന്റിക്ക് നല്‍കിയിരിക്കുന്നത്. 2014ല്‍ ജര്‍മന്‍ പത്രമായ ബില്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് 59വയസ്സായെന്നും ഇനി ഈ തൊഴിലില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്നും സാന്‍ഫാന്റി അറിയിച്ചിരുന്നു. പക്ഷെ ആ വാക്ക് പാലിക്കാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിഞ്ഞില്ലെന്നതാണ് വാസ്തവം. ഒടുവില്‍ ആഗ്രഹിച്ച പോലൊരു മരണം എന്ന തലക്കെട്ടോടെയാണ് ഇറ്റാലിയന്‍ പത്രങ്ങള്‍ ഫാന്റിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com