ഊബർ ടാക്സി സേവനദാതാക്കൾ1000 കോടി പിഴ നൽകും

ഊബർ ടാക്സി സേവനദാതാക്കൾ1000 കോടി പിഴ നൽകും

വാഷിങ്ടൻ: വ്യക്തിവിവരങ്ങൾ ചോർന്ന വിവരം മറച്ചുവച്ച കേസിൽ 14.8 ഡോളർ (ആയിരം കോടി രൂപ) പിഴയടക്കാമെന്ന് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബർ. 2016ൽ ഉപഭോക്താക്കളും ഡ്രൈവർമാരുമുൾപ്പെടെയുള്ള 5.7 കോടി പേരുടെ വ്യക്തിവിവരങ്ങൾ  ചോർന്നത് ഒരു വർഷത്തോളം മറച്ചുവച്ചുവെന്നാണ് കേസ്. കേസിൽ യു.എസ് സർക്കാരും 50ഓളം യു.എസ് സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു. 

ഉപഭോക്താക്കളുടെ ശാരീരികവും ഡിജിറ്റലുമായ സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള തങ്ങളുടെ പ്രതി‍ജ്ഞാബദ്ധതയാണ് ഈ കരാറിൽ വ്യക്തമാകുന്നതെന്ന് ഊബർ നിയമമേധാവി ടോണി വെസ്റ്റ് പറഞ്ഞു. ആ​ഗോളതലത്തിൽ പ്രവർത്തിക്കുന്ന കമ്പനിയെന്ന നിലയിൽ ഉപഭോക്താക്കളുടേയും മറ്റ് നിരീക്ഷക സംഘടനകളുടേയും വിശ്വാസം നിലനിർത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com