ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഫേയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു; യുവതിയെ രണ്ട് വര്‍ഷം തടവിന് വിധിച്ചു

ഈജിപ്ഷ്യന്‍ ആക്റ്റിവിസ്റ്റായ അമല്‍ ഫാത്തിയാണ് ഫേയ്‌സ്ബുക്കില്‍ 12 മിനിറ്റ് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്നത്
ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഫേയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു; യുവതിയെ രണ്ട് വര്‍ഷം തടവിന് വിധിച്ചു

കെയ്‌റോ; ഹോളിവുഡില്‍ മീ റ്റൂ കാമ്പെയ്ന്‍ ശക്തമായതോടെ നിരവധി സ്ത്രീകളാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ തന്റെ അനുഭവം പങ്കുവെച്ചതിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ട ഗതികേടിലാണ് ഒരു ഈജിപ്ഷ്യന്‍ വനിത. ഈജിപ്ഷ്യന്‍ ആക്റ്റിവിസ്റ്റായ അമല്‍ ഫാത്തിയാണ് ഫേയ്‌സ്ബുക്കില്‍ 12 മിനിറ്റ് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്നത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് ശിക്ഷ. 

ഒരു ബാങ്കില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമണങ്ങളെ വിവരിച്ചുകൊണ്ട് കഴിഞ്ഞ മെയിലാണ് ഫാത്തി ഫേയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടത്. രാജ്യത്ത് നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പറയുന്നതിനൊപ്പം ഈജിപ്റ്റിലെ ജീവിതനിലവാരത്തെക്കുറിച്ചും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റിന് സാധിക്കുന്നില്ല എന്ന ഫാത്തിയുടെ ആരോപണമാണ് അധികൃതരെ ചൊടിപ്പിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ പൊലീസ് ഫാത്തിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം 140 ദിവസമാണ് ഇവര്‍ ജയില്‍ ശിക്ഷ ജയിലില്‍ കഴിഞ്ഞത്. തീവ്രവാദി സംഘടനയില്‍ അംഗമാണ് ഇവരെന്നാണ് അധികൃതരുടെ ആരോപണം. പിന്നീട് നടന്ന വിചാരണയിലാണ് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com