ഏപ്രില്‍ 16 നും 20 നും ഇടയില്‍ ഇന്ത്യ ആക്രമിക്കുമെന്ന് രഹസ്യ വിവരം ലഭിച്ചതായി പാകിസ്ഥാന്‍ ; ഐക്യരാഷ്ട്രസഭയെ വിവരം ധരിപ്പിച്ചെന്നും റിപ്പോര്‍ട്ട്

പാകിസ്ഥാന് കിട്ടിയ വിവരങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിക്ക് കൈമാറിയിട്ടുണ്ട്. പാകിസ്ഥാന്റെ ആശങ്കകളും ധരിപ്പിച്ചിട്ടുണ്ട്.
ഏപ്രില്‍ 16 നും 20 നും ഇടയില്‍ ഇന്ത്യ ആക്രമിക്കുമെന്ന് രഹസ്യ വിവരം ലഭിച്ചതായി പാകിസ്ഥാന്‍ ; ഐക്യരാഷ്ട്രസഭയെ വിവരം ധരിപ്പിച്ചെന്നും റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്:  ഇന്ത്യ അടുത്ത ആക്രമണം നടത്താന്‍ ഒരുങ്ങുന്നതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യ വിവരം ലഭിച്ചെന്ന് പാകിസ്ഥാന്‍. വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് 'ഡോണിന്' നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഏപ്രില്‍ 16 നും 20 നും ഇടയില്‍ ആക്രമണം നടത്താനാണ് ഇന്ത്യയുടെ പദ്ധതിയെന്നും ഖുറേഷി പറയുന്നു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യ നടത്തി  വരികയാണെന്നും  ഈ ആക്രമണത്തിലൂടെ പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ലക്ഷ്യമെന്നും ഖുറേഷി പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ അനന്തരഫലങ്ങള്‍ എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്. ഇരുരാജ്യങ്ങളിലെയും സമാധാനവും സുസ്ഥിരതയും പ്രശ്‌നത്തിലായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാകിസ്ഥാന് കിട്ടിയ വിവരങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിക്ക് കൈമാറിയിട്ടുണ്ട്. പാകിസ്ഥാന്റെ ആശങ്കകളും ധരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന് കൂടി ബോധ്യമാകുന്നതാണ് വിവരങ്ങള്‍ പങ്കുവച്ചതെന്നും ഖുറേഷി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com